കടയിൽ കിട്ടുന്ന ഉരുളക്കിഴങ്ങ് ചാട്ട് മസാല അതേ രുചിയോടെ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ഉരുളക്കിഴങ്ങ് – 4 സവാള – 1 ഗ്രീൻചട്ണി – 2 ടേബിൾ സ്പൂൺ മധുരചട്നി – 2 ടേബിൾ സ്പൂൺ നാരങ്ങാനീര് – പകുതി നാരങ്ങയുടെ ചാട്ട് മസാല – 2 ടീസ്പൂൺ ചാട്ട് മസാലയ്ക്കു വേണ്ട സാധനങ്ങൾ കുരുമുളക് – 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടയിൽ കിട്ടുന്ന ഉരുളക്കിഴങ്ങ് ചാട്ട് മസാല അതേ രുചിയോടെ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ഉരുളക്കിഴങ്ങ് – 4
  • സവാള – 1
  • ഗ്രീൻചട്ണി – 2 ടേബിൾ സ്പൂൺ
  • മധുരചട്നി – 2 ടേബിൾ സ്പൂൺ
  • നാരങ്ങാനീര് – പകുതി നാരങ്ങയുടെ
  • ചാട്ട് മസാല –  2 ടീസ്പൂൺ
ADVERTISEMENT

ചാട്ട് മസാലയ്ക്കു വേണ്ട സാധനങ്ങൾ

  • കുരുമുളക് – 1 1/2 ടീസ്പൂൺ
  • ജീരകം – 3 ടീസ്പൂൺ
  • പെരുംജീരകം – 2 ടീസ്പൂൺ
  • അയമോദകം – 1/2 ടീസ്പൂൺ
  • മല്ലി – 1 ടീസ്പൂൺ
  • ഉപ്പ്
  • പഞ്ചസാര – 1 ടീസ്പൂൺ
  • മാങ്ങ ഉണക്കി പൊടിച്ചത് – 1 1/2 ടീസ്പൂൺ
  • മുളകുപൊടി – 1 ടീസ്പൂൺ

എല്ലാം നന്നായി വറത്തു പൊടിച്ചെടുക്കുക.

ADVERTISEMENT

ഗ്രീൻ ചട്ണി തയാറാക്കുന്ന വിധം

  • പുതിനയില
  • മല്ലിയില
  • പച്ചമുളക് – 4
  • ഇഞ്ചി – ഒരു ചെറിയ കഷ്ണം
  • നാരങ്ങാ നീര് – പകുതി നാരങ്ങയുടെ
  • ഉപ്പ്‌ – ആവശ്യത്തിന്

എല്ലാം ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുത്താൽ ഗ്രീൻ ചട്നി തയാർ.

ADVERTISEMENT

ഉരുളക്കിഴങ്ങു ചാട്ട് മസാല തയാറാക്കുന്ന വിധം

  • ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയതിനു ശേഷം നന്നായി വറുത്തെടുക്കുക.
  • ഒരു പാത്രത്തിൽ വറുത്ത ഉരുളക്കിഴങ്ങ് ഇട്ടതിനു ശേഷം ബാക്കി  എല്ലാ ചേരുവകളും ചേർത്ത് യോജിപ്പിക്കുക.
  • ഉരുളക്കിഴങ്ങ് ചാട്ട്  തയാർ.

English Summary : Aloo Chaat is a popular Indian street food Snack.