മധുര സേവ, കൊതി തീരെ കൊറിക്കാം
ഓണ പലഹാരങ്ങളിൽ കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട പലഹാരമാണ് മധുരസേവ. ഏറ്റവും എളുപ്പത്തിൽ, ഏറ്റവും കുറഞ്ഞ ചേരുവകൾ കൊണ്ട് നല്ല മധുരമുള്ള മധുരസേവ. ചേരുവകൾ കടലമാവ് - രണ്ട് കപ്പ് ഉപ്പ് - ആവശ്യത്തിന് നെയ്യ് - ഒരു ടേബിൾസ്പൂൺ വെള്ളം - ആവശ്യത്തിന് വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന് പഞ്ചസാര - മുക്കാൽ

ഓണ പലഹാരങ്ങളിൽ കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട പലഹാരമാണ് മധുരസേവ. ഏറ്റവും എളുപ്പത്തിൽ, ഏറ്റവും കുറഞ്ഞ ചേരുവകൾ കൊണ്ട് നല്ല മധുരമുള്ള മധുരസേവ.
ചേരുവകൾ
- കടലമാവ് - രണ്ട് കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- നെയ്യ് - ഒരു ടേബിൾസ്പൂൺ
- വെള്ളം - ആവശ്യത്തിന്
- വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്
- പഞ്ചസാര - മുക്കാൽ കപ്പ്
- വെള്ളം - കാൽ കപ്പ്
- ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം
- കടലമാവിലേക്ക് ഉപ്പും നെയ്യും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് വെള്ളം അൽപാൽപം ഒഴിച്ചുകൊടുത്തു ചപ്പാത്തി മാവിന്റെ അയവിൽ കുഴച്ചെടുക്കുക.
- സേവാനാഴിയിൽ മധുര സേവയുടെ അച്ച് ഇട്ടു മാവു നിറയ്ക്കുക.
- വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് മാവ് പിഴിയുക. മുത്തു തുടങ്ങുമ്പോൾ തിരിച്ചുംമറിച്ചും ഇടുക. ഇളം ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റാം.
- തയാറാക്കിയ സേവ ചെറിയ കഷണങ്ങളാക്കി ഒടിച്ചു വയ്ക്കുക.
- ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ഏലയ്ക്കാപ്പൊടിയും കൂടി തിളപ്പിക്കുക.
- നൂൽ പരുവത്തിലുള്ള പാനി ആവുമ്പോൾ തീ കെടുത്തി വറുത്തുവച്ചിരിക്കുന്ന സേവ ചേർത്ത് ഇളക്കുക.
- പഞ്ചസാര കട്ടിയായി സേവയിൽ പൊതിഞ്ഞു വരുന്ന പരുവം വരെ കൈ എടുക്കാതെ തുടരെ ഇളക്കിക്കൊണ്ടിരിക്കണം.
- നന്നായി തണുത്തതിനുശേഷം വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചുവയ്ക്കുക.
- രണ്ടു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.
English Summary : Easy Madhura Seva, Onam Special Snack.