കായ ബജിയും പാലക്കാടൻ മുളക് ചമ്മന്തിയും
ബജിയ്ക്കൊപ്പം പാലക്കാട് സ്പെഷൽ ഉള്ളി ചുവന്ന മുളക് ചമ്മന്തിയുടെ രുചിക്കൂട്ട്. ബജി ചേരുവകൾ : പൊന്തൻ കായ / നേന്ത്രക്കായ - 2 കായപ്പൊടി- അര സ്പൂൺ കടലമാവ്-1കപ്പ് അരിപ്പൊടി -1 സ്പൂൺ (ആവശ്യമെങ്കിൽ) ബേക്കിങ് സോഡ - കാൽ സ്പൂൺ കൂടുതൽ മുളകുപൊടി - 2സ്പൂൺ എരിവ് അനുസരിച്ചു ഉപ്പ് -ആവശ്യത്തിന് എണ്ണ -

ബജിയ്ക്കൊപ്പം പാലക്കാട് സ്പെഷൽ ഉള്ളി ചുവന്ന മുളക് ചമ്മന്തിയുടെ രുചിക്കൂട്ട്.
ബജി ചേരുവകൾ :
- പൊന്തൻ കായ / നേന്ത്രക്കായ - 2
- കായപ്പൊടി- അര സ്പൂൺ
- കടലമാവ്-1കപ്പ്
- അരിപ്പൊടി -1 സ്പൂൺ (ആവശ്യമെങ്കിൽ)
- ബേക്കിങ് സോഡ - കാൽ സ്പൂൺ കൂടുതൽ
- മുളകുപൊടി - 2സ്പൂൺ എരിവ് അനുസരിച്ചു
- ഉപ്പ് -ആവശ്യത്തിന്
- എണ്ണ - വറുത്തെടുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഒരു പാത്രത്തിൽ കടലമാവ്, കായപ്പൊടി, ബേക്കിങ് സോഡ, ഉപ്പ് ,മുളകുപൊടി എന്നിവ ചേർത്തു യോജിപ്പിച്ച് വെള്ളം കുറേശ്ശേയായി ഒഴിച്ച് ഇഡ്ഡലിമാവിന്റെ പരുവത്തിൽ കലക്കുക.
- ബേക്കിങ് സോഡാ നിർബന്ധമില്ല.
- കായ തൊലി കളഞ്ഞോ അല്ലാതെയോ തീരെ കനം കുറച്ച് മുറിച്ച് വെള്ളത്തിൽ ഇടുക. കറ പോകും (അല്ലെങ്കിൽ കറുപ്പ് നിറം വരും)
- ഒരു പാനിൽ എണ്ണ ചൂടാക്കി മാവിൽ ഓരോ കായയും മുക്കി എണ്ണയിൽ ഇട്ടു വറത്തു കോരുക.
ചമ്മന്തി
- സവാള/ചെറിയ ഉള്ളി-ആവശ്യാനുസരണം
- മുളകുപൊടി - 1 സ്പൂൺ
- ഉപ്പ്
- വെളിച്ചെണ്ണ - 1 -2സ്പൂൺ
ഒരു ജാറിൽ സവാള, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് അരയ്ക്കുക. പച്ച വെളിച്ചെണ്ണ ഒഴിച്ച് യോജിപ്പിച്ച് എടുക്കാം.
ശ്രദ്ധിക്കാൻ
- ചെറിയ ഉള്ളിയാണ് കൂടുതൽ രുചി (വഴറ്റിയും ഉണ്ടാക്കാം)
- സവാളയുടെ മുകളിലെ വെള്ള ഭാഗം കളഞ്ഞുവേണം അരയ്ക്കാൻ അല്ലെങ്കിൽ കയപ്പ് വരും.
English Summary : Kaya Bajji with Red Chilli Chutney.