ഇഡ്ഡലിത്തട്ടിൽ വാനില സ്പോഞ്ച് കേക്ക്; 15 മിനിറ്റ് മതി
എല്ലാവർക്കും ഏറെ ഇഷ്ടമുള്ള വാനില സ്പോഞ്ച് കേക്ക് ഈസി ആയി ഇഡ്ഡലി തട്ടിൽ തയാറാക്കാം. അവ്നും ബീറ്ററുമൊന്നുമില്ലാതെ ചേരുവകൾ മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ മാത്രം മതി. ചേരുവകൾ 1. മുട്ട - ഒന്ന് 2. പഞ്ചസാര - കാൽകപ്പ് + 2 ടേബിൾസ്പൂൺ 3. ബട്ടർ ഉരുക്കിയത് - കാൽകപ്പ് 4. പാൽ - 3 ടേബിൾ സ്പൂൺ 5. വാനില എസൻസ് -

എല്ലാവർക്കും ഏറെ ഇഷ്ടമുള്ള വാനില സ്പോഞ്ച് കേക്ക് ഈസി ആയി ഇഡ്ഡലി തട്ടിൽ തയാറാക്കാം. അവ്നും ബീറ്ററുമൊന്നുമില്ലാതെ ചേരുവകൾ മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ മാത്രം മതി.
ചേരുവകൾ
1. മുട്ട - ഒന്ന്
2. പഞ്ചസാര - കാൽകപ്പ് + 2 ടേബിൾസ്പൂൺ
3. ബട്ടർ ഉരുക്കിയത് - കാൽകപ്പ്
4. പാൽ - 3 ടേബിൾ സ്പൂൺ
5. വാനില എസൻസ് - അരടീസ്പൂൺ
6. മൈദ - അര കപ്പ്
7. ബേക്കിങ് പൗഡർ - അര ടീസ്പൂൺ
തയാറാക്കുന്ന വിധം
- ഒന്നു മുതൽ അഞ്ചു വരെയുള്ള ചേരുവകൾ മിക്സിയിൽ അടിച്ചെടുക്കുക.
- ഇത് ഒരു പാത്രത്തിലേക്ക് മാറ്റി മൈദയും ബേക്കിങ് പൗഡറും ഒരു അരിപ്പയിൽ കൂടി ഇടഞ്ഞ് ചേർക്കുക.
- ഒരു സ്പൂണോ ഫോർക്കോ ഉപയോഗിച്ച് നന്നായി യോജിപ്പിച്ച് എടുക്കുക.
- ഇഡലി തട്ടിൽ ബട്ടർ പുരട്ടുക. ഇതിലേക്ക് മുക്കാൽ ഭാഗം വീതം മാവ് നിറയ്ക്കുക.
- ചുവട് കട്ടിയുള്ള ഒരു പാത്രം അല്ലെങ്കിൽ പ്രഷർകുക്കർ ചൂടാക്കുക. ഇതിലേക്ക് ഒരു തട്ട് ഇറക്കി വെച്ചതിന് ശേഷം അതിനു മുകളിലായി ഇഡലി തട്ട് വയ്ക്കുക.
- പാത്രം നന്നായി അടച്ചതിനുശേഷം തീ ഏറ്റവും ചെറുതാക്കി 15 മുതൽ 20 മിനിറ്റ് വരെ വേവിക്കുക.
- നല്ല സ്പോഞ്ച് പോലെയുള്ള വാനില കേക്ക് തയാർ.
English Summary : Easy Vanilla Sponge Cake on Idli mould.