എല്ലാവരെയും കൊതിപ്പിക്കുന്ന രുചിയുള്ള മീൻകറി, സവാളയും ഉള്ളിയും മല്ലിപ്പൊടിയും ചേർക്കാത്തതുകൊണ്ടു തന്നെ ഈ കറി പെട്ടെന്ന് കേടാകില്ല. ഒരു തൃശ്ശൂർ സ്റ്റൈൽ ടേസ്റ്റി കല്യാണ മീൻ കറിക്കൂട്ട് ഇതാ. ചേരുവകൾ മീൻ - 1 കിലോഗ്രാം ഇഞ്ചി - ചെറുത് വെളുത്തുള്ളി - 1 തുടം കുടംപുളി - 3 വലിയ കഷ്ണം മഞ്ഞൾപ്പൊടി - 1/4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാവരെയും കൊതിപ്പിക്കുന്ന രുചിയുള്ള മീൻകറി, സവാളയും ഉള്ളിയും മല്ലിപ്പൊടിയും ചേർക്കാത്തതുകൊണ്ടു തന്നെ ഈ കറി പെട്ടെന്ന് കേടാകില്ല. ഒരു തൃശ്ശൂർ സ്റ്റൈൽ ടേസ്റ്റി കല്യാണ മീൻ കറിക്കൂട്ട് ഇതാ.

ചേരുവകൾ 

  • മീൻ  - 1 കിലോഗ്രാം 
  • ഇഞ്ചി - ചെറുത് 
  • വെളുത്തുള്ളി - 1 തുടം 
  • കുടംപുളി - 3 വലിയ കഷ്ണം 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • കാശ്മീരി ചില്ലി പൗഡർ - 3 1/2 ടേബിൾ സ്പൂൺ 
  • ഉലുവാപ്പൊടി - 1/4 ടീസ്പൂൺ 
  • വെളിച്ചെണ്ണ - ആവശ്യത്തിന് 
  • കടുക് - 1/2 ടീസ്പൂൺ 
  • ഉലുവ - 1/4 ടീസ്പൂൺ 
  • കായപ്പൊടി - 1/4 ടീസ്പൂൺ 
  • പച്ചമുളക് - 2
  • കറിവേപ്പില - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

  • കുടംപുളി കുതിർത്തു വച്ച വെള്ളത്തിൽ നിന്ന് കുറച്ചു വെള്ളം ഒരു ബൗളിലേക്ക് എടുത്തു മുളകുപൊടി, ഉലുവാപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പേസ്റ്റാക്കി വയ്ക്കണം.
  • ഒരു കട്ടിയുള്ള പാത്രത്തിൽ കുറച്ചു എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഉലുവ ചേർത്ത് ചൂടാക്കണം. ചതച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ 4-5 മിനിറ്റ് നന്നായി വഴറ്റണം. ഇതിലേക്ക് പച്ചമുളക് രണ്ടെണ്ണം കൂടി ചേർക്കുക.
  • ഇതിലേക്ക് തയാറാക്കിയ ചില്ലി പേസ്റ്റ് (1 ടീസ്പൂൺ), ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റണം. 
  • നല്ല ചൂടുള്ള വെള്ളം ഒഴിച്ച് തിളപ്പിച്ച് മാറ്റി വയ്ക്കുക.
  • കറി വയ്ക്കാനുള്ള പാത്രത്തിൽ ആദ്യം കറിവേപ്പില, അതിനു മുകളിൽ കഴുകി വൃത്തിയാക്കിയ മീൻ കഷ്ണങ്ങൾ, കുടം പുളി ,ചില്ലി പേസ്റ്റിന്റെ പകുതി എന്നിവ ലെയറായി ഇടണം. മീൻ കഷ്ണങ്ങൾ തീരുന്നതു വരെ ഇതുപോലെ ലെയറാക്കണം. 
  • ആവശ്യമെങ്കിൽ കുറച്ചു ചൂടുവെള്ളം മാത്രം ഒഴിച്ച് ചുറ്റിച്ചെടുത്തു മീഡിയം തീയിൽ അടച്ചു വച്ചു വേവിക്കണം.
  • മീൻ വെന്താൽ തീ കൂട്ടി വച്ചു തുറന്നു വച്ച് ആവശ്യത്തിനു ചാറിൽ വറ്റിച്ചെടുക്കുക. കായപ്പൊടി വിതറിയാൽ കൂടുതൽ സ്വാദ് ഉണ്ടായിരിക്കും .

English Summary : Fish Curry Thrissur Style Recipe.