ഏത്തപ്പഴവും പച്ചരിയും ചേർത്ത് അതീവ രുചികരമായ ഇലയപ്പം തയാറാക്കാം. ബ്രേക്ക്ഫാസ്റ്റായും പലഹാരമായും കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും കിടിലൻ വിഭവമാണിത്. ചേരുവകൾ പച്ചരി - ഒരു കപ്പ് ഏത്തപ്പഴം - 3 എണ്ണം( ഇടത്തരം വലിപ്പത്തിലുള്ളത്) ശർക്കര - 200 ഗ്രാം ഏലക്ക - 2 നെയ്യ് - ഒരു ടേബിൾ സ്പൂൺ ഉപ്പ് - കാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏത്തപ്പഴവും പച്ചരിയും ചേർത്ത് അതീവ രുചികരമായ ഇലയപ്പം തയാറാക്കാം. ബ്രേക്ക്ഫാസ്റ്റായും പലഹാരമായും കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും കിടിലൻ വിഭവമാണിത്.

ചേരുവകൾ

  • പച്ചരി - ഒരു കപ്പ്
  • ഏത്തപ്പഴം - 3 എണ്ണം( ഇടത്തരം വലിപ്പത്തിലുള്ളത്)
  • ശർക്കര - 200 ഗ്രാം
  • ഏലക്ക - 2
  • നെയ്യ് - ഒരു ടേബിൾ സ്പൂൺ
  • ഉപ്പ് - കാൽ ടീസ്പൂൺ
  • തേങ്ങ ചിരകിയത് - ഒരു കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

  • പച്ചരി നന്നായി കഴുകി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
  • ശർക്കര, കാൽകപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക.
  • പച്ചരിയും രണ്ടു ഏത്തപ്പഴവും ശർക്കരപാനിയും ഏലക്കയും കൂടി ഇഡ്ഡലി മാവിന്റെ പരുവത്തിൽ മിക്സിയിൽ അരച്ചെടുക്കുക.
  • ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ അരച്ച മാവും നെയ്യും ഉപ്പും കൂടി നന്നായി യോജിപ്പിക്കുക.
  • ഇടത്തരം തീയിൽ തുടരെ ഇളക്കി നന്നായി കുറുക്കിയെടുക്കുക.
  • ചൂടാറാൻ വേണ്ടി 10 മിനിറ്റ് അടച്ച് മാറ്റിവയ്ക്കുക.
  • ചൂടാറിയതിനു ശേഷം ഇതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് നല്ല മയത്തിൽ കുഴച്ചെടുക്കുക.
  • ചെറുതായി അരിഞ്ഞ ഒരു ഏത്തപ്പഴം കൂടി ചേർത്ത് യോജിപ്പിക്കുക.
  • ഒരു വാഴയിലയിൽ അല്പം മാവ് വച്ച്  പരത്തി ഇല മടക്കിയതിനുശേഷം  15 മിനിറ്റ് ആവിയിൽ വേവിക്കുക.
  • തലേ ദിവസം രാത്രി തയാറാക്കി വച്ചാൽ  രാവിലത്തെ ജോലി എളുപ്പമാകും.
ADVERTISEMENT

English Summary : Elayappam, Nadan Recipe.