നേന്ത്രപ്പഴം കൊണ്ട് ഒരു കിടിലൻ അച്ചാർ തയാറാക്കാം. കുറച്ചു ദിവസങ്ങൾ വരെ കേടു കൂടാതെ സൂക്ഷിക്കാൻ സാധിക്കും. അധികം പഴുക്കാത്ത നേന്ത്രപ്പഴമാണ് അച്ചാർ തയാറാക്കാൻ വേണ്ടത്. ചേരുവകൾ 1.നേന്ത്രപ്പഴം -2 എണ്ണം 2.ഇഞ്ചി -ചെറിയ കഷ്ണം ചെറുതാക്കി അരിഞ്ഞത് 3.പച്ചമുളക് -6 എണ്ണം 4.വെളിച്ചെണ്ണ -4 ടേബിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേന്ത്രപ്പഴം കൊണ്ട് ഒരു കിടിലൻ അച്ചാർ തയാറാക്കാം. കുറച്ചു ദിവസങ്ങൾ വരെ കേടു കൂടാതെ സൂക്ഷിക്കാൻ സാധിക്കും. അധികം പഴുക്കാത്ത നേന്ത്രപ്പഴമാണ് അച്ചാർ തയാറാക്കാൻ വേണ്ടത്.

ADVERTISEMENT

ചേരുവകൾ

1.നേന്ത്രപ്പഴം -2 എണ്ണം

2.ഇഞ്ചി -ചെറിയ കഷ്ണം ചെറുതാക്കി അരിഞ്ഞത്

3.പച്ചമുളക് -6 എണ്ണം

ADVERTISEMENT

4.വെളിച്ചെണ്ണ -4 ടേബിൾ സ്പൂൺ

5.മുളക് പൊടി -1/2 ടീസ്പൂൺ

6. കാശ്മീരി മുളക് പൊടി -1/2 ടീസ്പൂൺ

7.പുളി -2 1/2 ചെറു നാരങ്ങ വലിപ്പത്തിൽ (കുറച്ചു വെള്ളത്തിൽ കുതർത്തി പിഴിഞ്ഞ് എടുത്ത )

ADVERTISEMENT

8. കടുക് -1/2 ടീസ്പൂൺ

9. വറ്റൽ മുളക് -2 എണ്ണം

10. കായം പൊടി -1/4 ടീസ്പൂൺ 

11. ശർക്കര പൊടി -1/2 കപ്പ്‌ (ചെറിയ കപ്പ് )

12. തേൻ -2 ടീസ്പൂൺ

13.ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം

അധികം പഴുപ്പു ഇല്ലാത്ത നേന്ത്ര പഴം തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആക്കി നുറുക്കുക. ഒരു പാനിൽ 2 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി ഇഞ്ചി, പച്ചമുളക് ഒന്ന് വഴറ്റുക. അതിലേക്കു നുറുക്കിയ പഴ കഷ്ണം ഇട്ടു ഒരു മിനിറ്റ് വഴറ്റുക. അതിലേക്കു മുളക് പൊടി, കാശ്മീരി മുളക് പൊടി കൂടി ചേർത്ത് നന്നായി ഒന്ന് വഴറ്റണം. അതിനുശേഷം പിഴിഞ്ഞ് വച്ച പുളി ചേർത്ത് നന്നായി തിളപ്പിക്കാം. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തിളപ്പിക്കുക. അതിലേക്ക് ശർക്കര ചേർത്ത് ഇളക്കി ഒന്ന് കൂടി തിളപ്പിക്കാം. ശേഷം കായം ചേർത്തിളക്കി ഒരു മിനിറ്റ് കൂടി ചൂടാക്കാം. തീ അണച്ച ശേഷം അതിലേക്കു 2 ടീസ്പൂൺ തേൻ ചേർത്തിളക്കാം. വറവ് ഇടാനായ് ഒരു പാനിൽ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക്, ചുവന്ന മുളക് എന്നിവ ഇട്ട് പൊട്ടിച്ചു ചേർക്കാം. വെള്ളം നനവ് ഇല്ലാത്തതും, മൂടി വായു കടക്കാത്തതുമായ പാത്രത്തിൽ ആക്കി കുറച്ചു ദിവസങ്ങൾ വരെ എടുത്തു വക്കാം.

Content Summary :  Kerala Style Banana Pickle