നാടൻ കേരളാസ്റ്റൈൽ ചിക്കൻ സ്റ്റ്യൂ തയറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ: ചിക്കൻ - 1 കിലോഗ്രാം സവാള അരിഞ്ഞത് - 2 എണ്ണം കറിവേപ്പില - ആവശ്യത്തിന് ഇഞ്ചി ചതച്ചത് - 1 ചെറിയ കഷണം വെളുത്തുള്ളി ചതച്ചത് - 8 എണ്ണം പച്ചമുളക് - 4 എണ്ണം കാരറ്റ് കഷ്ണങ്ങളാക്കിയത് - 2 എണ്ണം ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കിയത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടൻ കേരളാസ്റ്റൈൽ ചിക്കൻ സ്റ്റ്യൂ തയറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ:

  • ചിക്കൻ - 1 കിലോഗ്രാം
  • സവാള അരിഞ്ഞത് - 2 എണ്ണം
  • കറിവേപ്പില - ആവശ്യത്തിന്
  • ഇഞ്ചി ചതച്ചത് - 1 ചെറിയ കഷണം
  • വെളുത്തുള്ളി ചതച്ചത് - 8 എണ്ണം
  • പച്ചമുളക് - 4 എണ്ണം
  • കാരറ്റ് കഷ്ണങ്ങളാക്കിയത് - 2 എണ്ണം
  • ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കിയത് - 2 എണ്ണം
  • തക്കാളി അരിഞ്ഞത് – 1 എണ്ണം
  • ഗരം മസാലപ്പൊടി - 1 1/2 ടീസ്പൂൺ
  • കറുവപ്പട്ട – 2 എണ്ണം
  • ഗ്രാമ്പൂ - 3 എണ്ണം
  • ഏലക്ക - 3
  • കുരുമുളക് തരിയായി പൊടിച്ചത് - 1 ടീസ്പൂൺ
  • തേങ്ങയുടെ രണ്ടാം പാൽ - 1 1/2 കപ്പ്
  • തേങ്ങയുടെ ഒന്നാം പാൽ – അര കപ്പ്

തയാറാക്കുന്ന വിധം:

ഒരു പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് മൂന്ന് ടീസ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക. 

ADVERTISEMENT

ഇതിലേക്ക് കറുവാപ്പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ ഇട്ടു മൂത്ത് വരുമ്പോൾ അതിലേക്ക് ഇഞ്ചി – വെളുത്തുള്ളി, പച്ചമുളക് എന്നിവയിട്ട് പച്ച മണം മാറി വരുമ്പോൾ അരിഞ്ഞ് വച്ചിരിക്കുന്ന സവാള ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് വഴന്നുവരുമ്പോൾ  ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. 

ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുക്കാം. ചിക്കൻ പീസ്, അരടീസ്പൂൺ ഗരംമസാല എന്നിവ ചേർത്ത് രണ്ട് മിനിറ്റ്  നന്നായി ഇളക്കി യോജിപ്പിക്കുക. 

തേങ്ങയുടെ രണ്ടാംപാൽ ചേർത്ത് ഒരു 15 മിനിറ്റ് വേവിക്കാനായി മാറ്റിവയ്ക്കാം. 

ADVERTISEMENT

നന്നായി വെന്തു വരുമ്പോൾ കാൽ ടീസ്പൂൺ ഗരം മസാലപ്പൊടി അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി എന്നിവ കൂടി ചേർത്ത് കൊടുക്കാം. 

ഇനി ഇതിലേക്ക് ഒന്നാംപാൽ ചേർത്ത് ഒരു സെർവിങ് ബൗളിലേക്ക് മാറ്റാം.

English Summary : Kerala Special Nadan Chicken Stew.