ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ മീനാണ് നത്തോലി. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഗുണപ്രദം. എണ്ണ ഇല്ലാതെ വാഴയിലയിൽ രുചികരമായി വേവിച്ചെടുക്കുന്നതെങ്ങനെ എന്ന് നോക്കാം. ചേരുവകൾ • നത്തോലി - 250 ഗ്രാം • വെളുത്തുള്ളി - 10-15 • ചുവന്നുള്ളി - 10 • പെരുംജീരകം - 1/2 ടീസ്പൂൺ • കറിവേപ്പില - 2 തണ്ട് •

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ മീനാണ് നത്തോലി. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഗുണപ്രദം. എണ്ണ ഇല്ലാതെ വാഴയിലയിൽ  രുചികരമായി വേവിച്ചെടുക്കുന്നതെങ്ങനെ എന്ന് നോക്കാം.

ചേരുവകൾ 

ADVERTISEMENT

• നത്തോലി - 250 ഗ്രാം
• വെളുത്തുള്ളി  - 10-15
• ചുവന്നുള്ളി  - 10 
• പെരുംജീരകം - 1/2 ടീസ്പൂൺ
• കറിവേപ്പില - 2 തണ്ട്
• പച്ചമുളക് - 6
• ഉപ്പ് - ആവശ്യത്തിന്   
• പുളിവെള്ളം - 1 ടേബിൾസ്പൂൺ
• മഞ്ഞൾ പൊടി  - 1/2 ടീസ്പൂൺ 

തയാറാക്കുന്ന വിധം 

ADVERTISEMENT

• മീൻ നന്നായി കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക. 

• ഇനി ഇതിലേക്ക് അരപ്പു തയാറാക്കാനായി മിക്‌സിയുടെ ഒരു ജാറിലേക്കു വെളുത്തുള്ളി, ചുവന്നുള്ളി , പെരുംജീരകം, കറിവേപ്പില, പച്ചമുളക്,  പുളിവെള്ളം, മഞ്ഞൾ പൊടി, ഉപ്പ്‌ എന്നിവ ഇട്ട് നന്നായി അരച്ചെടുക്കുക. 

ADVERTISEMENT

• ശേഷം ഇത് മീനിൽ  ഇട്ടു ഒരു മണിക്കൂർ മാറ്റി വയ്ക്കുക. 

‌• ഈ സമയം ഇഡ്ഡലി പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വയ്ക്കുക.

• മാരിനേറ്റ്  ചെയ്ത മീൻ കുറേശ്ശേ എടുത്തു വാഴയിലയിൽ  വച്ച് മടക്കി 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. 

English Summary : Special Netholi Recipe.