അധികം മസാല ഇല്ലാതെ രുചികരമായ ചിക്കൻ ചിന്താമണി, സ്പെഷൽ രുചിയിൽ
ചപ്പാത്തി, പൊറോട്ട, ചോറ് അങ്ങനെ ഏതിന്റെ കൂടെ വേണമെങ്കിലും കഴിക്കാം ഈ ചിക്കൻ കറി. ചേരുവകൾ ചിക്കൻ - 300 ഗ്രാം ചെറിയ ഉള്ളി - 25 എണ്ണം (കാൽ കിലോഗ്രാം ) ചുവന്ന മുളക് വെളിച്ചെണ്ണ/നല്ലെണ്ണ ഇഞ്ചി - ചെറിയ കഷ്ണം വെളുത്തുള്ളി - ആവശ്യമെങ്കിൽ കറിവേപ്പില തയാറാക്കുന്ന വിധം ചെറിയ ഉള്ളിയാണ് ഈ ചിക്കൻ

ചപ്പാത്തി, പൊറോട്ട, ചോറ് അങ്ങനെ ഏതിന്റെ കൂടെ വേണമെങ്കിലും കഴിക്കാം ഈ ചിക്കൻ കറി.
ചേരുവകൾ
- ചിക്കൻ - 300 ഗ്രാം
- ചെറിയ ഉള്ളി - 25 എണ്ണം (കാൽ കിലോഗ്രാം )
- ചുവന്ന മുളക്
- വെളിച്ചെണ്ണ/നല്ലെണ്ണ
- ഇഞ്ചി - ചെറിയ കഷ്ണം
- വെളുത്തുള്ളി - ആവശ്യമെങ്കിൽ
- കറിവേപ്പില
തയാറാക്കുന്ന വിധം
ചെറിയ ഉള്ളിയാണ് ഈ ചിക്കൻ കറിയിൽ കൂടുതൽ വേണ്ടത് അതുപോലെതന്നെ ചുവന്ന മുളകും ഏകദേശം അതേ അളവിൽ വേണം. മുളകിനുള്ളിലെ കുരു എല്ലാം കളഞ്ഞശേഷം വേണം എടുക്കാൻ.
തമിഴ് രീതിയിൽ നല്ലെണ്ണയാണ് ഈ ചിക്കൻ കറിയിൽ ചേർക്കുന്നത്. ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാറില്ല. ചുവന്ന മുളക് വേണമെങ്കിൽ കുറച്ചു നേരം വെള്ളത്തിൽ ഇട്ടുവച്ച ശേഷം അരച്ചു ചേർക്കാം.
ഒരു മൺചട്ടിയിലോ പാനിലോ 3-4 സ്പൂൺ എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി എന്നിവ വഴറ്റുക. ചെറിയ ഉള്ളി ചേർത്ത് വഴറ്റുക. ശേഷം മുളക് ചേർത്തും വഴറ്റുക. വേണമെങ്കിൽ കാശ്മീരി മുളക്പൊടി കൂടെ ചേർത്ത് വഴറ്റി ഉപ്പ് ചേർത്ത് ചിക്കനും ചേർത്ത് നന്നായി യോജിപ്പിക്കാം. ആവിയിൽ വേവിച്ചെടുക്കുക. നന്നായി യോജിപ്പിച്ച് എടുക്കണം.
വെള്ളം ഒട്ടും ചേർക്കരുത്, അവസാനം കറിവേപ്പില കൂടെ ചേർക്കുക.
English Summary : Chicken chintamani is prepared by sauteing chicken pieces with thinly cut shallots.