ഇടിച്ചക്ക മസാല കറി; ചോറ്, ചപ്പാത്തി എന്നിവയുടെ കൂടെ കിടിലൻ
ചോറിനും ചപ്പാത്തിക്കും കൂട്ടാൻ ഉഗ്രൻ രുചിയിലൊരു തേങ്ങാ വറുത്തരച്ച ഇടിച്ചക്ക കറി. ചേരുവകൾ 1. ഇടിച്ചക്ക /ഇടിയൻ ചക്ക - 1/2 എണ്ണം 2. ചെറിയ ഉള്ളി - 8 - 10 എണ്ണം 3. പച്ചമുളക് - 2 എണ്ണം 4. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 5. ഉപ്പ് - ആവശ്യത്തിന് മസാലക്കു വേണ്ട ചേരുവകൾ 1. നാളികേരം -1/2 മുറി

ചോറിനും ചപ്പാത്തിക്കും കൂട്ടാൻ ഉഗ്രൻ രുചിയിലൊരു തേങ്ങാ വറുത്തരച്ച ഇടിച്ചക്ക കറി.
ചേരുവകൾ
1. ഇടിച്ചക്ക /ഇടിയൻ ചക്ക - 1/2 എണ്ണം
2. ചെറിയ ഉള്ളി - 8 - 10 എണ്ണം
3. പച്ചമുളക് - 2 എണ്ണം
4. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
5. ഉപ്പ് - ആവശ്യത്തിന്
മസാലക്കു വേണ്ട ചേരുവകൾ
1. നാളികേരം -1/2 മുറി നാളികേരം
2. മല്ലി - 2 ടേബിൾ സ്പൂൺ
3. ജീരകം - 1/4 ടീസ്പൂൺ
4. പെരും ജീരകം - 1 നുള്ള്
5. കുരുമുളക് - 5 എണ്ണം
6. ചെറിയ ഉള്ളി - 4 എണ്ണം
7. ചുവന്ന മുളക് - 5 എണ്ണം
8.വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
9. കറുവാപ്പട്ട - 2 കഷ്ണം
വറവ് ഇടാൻ
1. കടുക് - 1/2 ടീസ്പൂൺ
2. ചുവന്ന മുളക് - 1 എണ്ണം
3. ചെറിയ ഉള്ളി അരിഞ്ഞത് - 8 എണ്ണം
4. കറിവേപ്പില
5. വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ഇടിച്ചക്ക ചെറുതാക്കി നുറുക്കി ചെറിയ ഉള്ളി, പച്ചമുളക്, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് (ഇടിച്ചക്ക കഷ്ണത്തിന് ഒപ്പം വെള്ളം) എന്നിവ ചേർത്തു ഉയർന്ന തീയിൽ ഒരു വിസിൽ വരുന്നതു വരെ വേവിക്കുക.
ഒരു ചീന ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. മല്ലി, ജീരകം, പട്ട, പെരുംജീരകം, ചുവന്ന മുളക് എന്നിവ ഇട്ടു വറക്കുക.
മല്ലി നല്ല ചുവന്ന കളർ ആകുമ്പോൾ അതിലേക്കു കുരുമുളക്, ചെറിയ ഉള്ളി എന്നിവ ചേർത്ത് വറക്കുക.
അതിലേക്കു നാളികേരം ചിരകിയത് ചേർത്ത് നല്ല ചുവന്ന കളർ ആകുന്നതു വരെ വറക്കുക. അതിനു ശേഷം നല്ല മിനുസമായ അരച്ചെടുക്കുക.
ഇടിച്ചക്ക വേവ് ആകുമ്പോൾ ഒന്ന് കൂടി തിളപ്പിച്ച് അരച്ച മസാല ചേർത്ത് ഒരു 3 മിനിറ്റ് തിളപ്പിക്കുക. തീ അണയ്ക്കുക.
വറവ് ഇടാൻ വേറെ ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, മുളക്, കറിവേപ്പില എന്നിവ വറക്കുക.
അതിലേക്കു ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് നല്ല ചുവന്ന കളർ ആകുന്നതു വരെ വറക്കുക. അതിനുശേഷം കറിയിലേക്ക് ചേർത്തിളക്കുക.
English Summary : Tender Jackfruit Masala Curry.