അര മണിക്കൂർ കൊണ്ട് പഞ്ഞിപോലെ ഗോതമ്പ് പാലപ്പം, നല്ല ഒന്നാന്തരം രുചി
ഗോതമ്പുപൊടി ഉപയോഗിച്ച് നല്ല രുചിയുള്ള, മൃദുവായ പാലപ്പം ഞൊടിയിടയിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ഗോതമ്പ് പൊടി - രണ്ട് കപ്പ് തേങ്ങ ചിരകിയത് - ഒരു കപ്പ് ചോറ് - കാല്‍ കപ്പ് ഇന്‍സ്റ്റന്റ് യീസ്റ്റ് - 1 ടീസ്പൂൺ പഞ്ചസാര - 1 ടേബിള്‍സ്പൂണ്‍ ഉപ്പ് - ആവശ്യത്തിന് ചെറുചൂടുവെള്ളം - രണ്ട്

ഗോതമ്പുപൊടി ഉപയോഗിച്ച് നല്ല രുചിയുള്ള, മൃദുവായ പാലപ്പം ഞൊടിയിടയിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ഗോതമ്പ് പൊടി - രണ്ട് കപ്പ്
- തേങ്ങ ചിരകിയത് - ഒരു കപ്പ്
- ചോറ് - കാല്‍ കപ്പ്
- ഇന്‍സ്റ്റന്റ് യീസ്റ്റ് - 1 ടീസ്പൂൺ
- പഞ്ചസാര - 1 ടേബിള്‍സ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
- ചെറുചൂടുവെള്ളം - രണ്ട് കപ്പ്
തയാറാക്കുന്ന വിധം
• മിക്സിയുടെ ജാറിലേക്ക് ഗോതമ്പുപൊടിയും തേങ്ങാ ചിരകിയതും ചോറും ആവശ്യത്തിന് ചെറുചൂടുവെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.
• ഇനി ഇതിലേക്ക് പഞ്ചസാര, യീസ്റ്റ്, ഉപ്പ് എന്നിവ ചേര്‍ത്ത് ഒന്നു കൂടി അടിച്ചെടുക്കുക.
• ഈ മാവ് ഒരു വലിയ ബൗളിൽ ഒഴിച്ച് 1/2 മണിക്കൂർ മാറ്റി വയ്ക്കുക.
• 1/2 മണിക്കൂറിന് ശേഷം ചേര്‍ത്തിളക്കി, ഓരോ സ്പൂൺ വീതം ചൂടാക്കിയ അപ്പച്ചട്ടിയിൽ ഒഴിച്ചു ചുറ്റിച്ചു കൊടുക്കുക. ഇനി തീ കൂട്ടി വയ്ക്കാം. അരികിൽ ചെറിയ തുളകൾ വന്നു തുടങ്ങിയാൽ തീ താഴ്ത്തി മൂടി വയ്ക്കണം.
• കുറച്ചു സമയം കഴിഞ്ഞാൽ മൂടി മാറ്റി നോക്കാം. നടുഭാഗം വെന്താൽ ചട്ടിയില്‍ നിന്നും എടുത്ത് ഇഷ്ടമുള്ള കറിയ്ക്കൊപ്പം ചൂടോടെ വിളമ്പാം.
English Summary : Instant Wheat Appam, Quick Breakfast Recipe.