നാടൻ ചക്കക്കുരു മെഴുക്കുപുരട്ടി എരിപൊരി രുചിയോടെ
ഫെബ്രുവരി മുതൽ മേയ് വരെയാണ് കേരളത്തിലെ ചക്കക്കാലം. ഈ സമയത്തു ധാരാളമായി കിട്ടുന്ന ചക്കക്കുരു കൊണ്ട് രുചികരമായ നാടൻ മെഴുക്കുപുരട്ടി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ചക്കക്കുരു - 1 കപ്പ് തേങ്ങാക്കൊത്ത് - 1/4 കപ്പ് മുളകുപൊടി - 1/2 ടീസ്പൂൺ കുരുമുളകുപൊടി 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1/4

ഫെബ്രുവരി മുതൽ മേയ് വരെയാണ് കേരളത്തിലെ ചക്കക്കാലം. ഈ സമയത്തു ധാരാളമായി കിട്ടുന്ന ചക്കക്കുരു കൊണ്ട് രുചികരമായ നാടൻ മെഴുക്കുപുരട്ടി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ചക്കക്കുരു - 1 കപ്പ്
- തേങ്ങാക്കൊത്ത് - 1/4 കപ്പ്
- മുളകുപൊടി - 1/2 ടീസ്പൂൺ
- കുരുമുളകുപൊടി 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- വെളുത്തുള്ളി പൊടി - 1/2 ടീസ്പൂൺ
- ചതച്ചമുളക് - 1/2 ടീസ്പൂൺ
- കടുക് - 1 ടീസ്പൂൺ
- സവാള - 1 കപ്പ്
- കറിവേപ്പില
തയാറാക്കുന്ന വിധം
ചക്കകുരു തേങ്ങാക്കൊത്തും കുരുമുളകുപൊടിയും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക.
വെന്തുകഴിഞ്ഞു ഉപ്പും ചേർത്ത് അടച്ചു വച്ച് വെള്ളം തോരുന്നതുവരെ വേവിക്കുക.
പാനിൽ വെളിച്ചെണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക. അതിൽ ഉള്ളിയും കറിവേപ്പിലയും വഴറ്റി ചക്കക്കുരുവും വെളുത്തുള്ളി പൊടിയും ചതച്ച മുളകും ചേർത്ത് ക്രിസ്പിയായി വഴറ്റിയെടുക്കുക. ആവശ്യമെങ്കിൽ കുറച്ച് ചതച്ച മുളകും കുരുമുളകുപൊടിയും ചേർത്ത് ചക്കക്കുരു മൊരിച്ചെടുക്കുക.
English Summary : Spicy Chakkakuru Mezhukkupuretti