കൊതിയൂറും നെയ്യ് പത്തിരി; കറിയില്ലെങ്കിലും കഴിക്കാം
നെയ്യ് പത്തിരി, എത്ര കഴിച്ചാലും മടുക്കില്ല. എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ അരിപ്പൊടി - 2 കപ്പ് വെള്ളം - 2 1/2 കപ്പ് ഉപ്പ് - പാകത്തിന് തേങ്ങ ചിരകിയത് - 1/2 കപ്പ് പെരുംജീരകം - 1 ടേബിൾസ്പൂൺ ഓയിൽ -1 ടേബിൾസ്പൂൺ ഓയിൽ - വറുക്കാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം ചുവട് കട്ടിയുള്ള പാത്രത്തിൽ അരിപ്പൊടി,

നെയ്യ് പത്തിരി, എത്ര കഴിച്ചാലും മടുക്കില്ല. എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ
- അരിപ്പൊടി - 2 കപ്പ്
- വെള്ളം - 2 1/2 കപ്പ്
- ഉപ്പ് - പാകത്തിന്
- തേങ്ങ ചിരകിയത് - 1/2 കപ്പ്
- പെരുംജീരകം - 1 ടേബിൾസ്പൂൺ
- ഓയിൽ -1 ടേബിൾസ്പൂൺ
- ഓയിൽ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ചുവട് കട്ടിയുള്ള പാത്രത്തിൽ അരിപ്പൊടി, വെള്ളം, ഉപ്പ് എന്നിവ ചേർത്ത് കലക്കിയെടുക്കാം.
- ശേഷം ഒന്ന് കുറുക്കിയെടുക്കാം.
- തേങ്ങയും പെരുംജീരകവും ചുവന്നുള്ളിയും ചതച്ചെടുക്കാം.
- തീ ഓഫ് ചെയ്തതിന് ശേഷം ഇതിൽ ചതച്ചുവച്ച തേങ്ങാക്കൂട്ട് ചേർക്കാം.
- ഇത് നന്നായി മയത്തിൽ കുഴച്ചെടുക്കാം. തയാറാക്കിയ മാവ് ചെറിയ ഉരുളകളാക്കി ചെറിയ കനത്തിൽ പരത്തിയെടുക്കാം. ഒരു ഫ്രൈയിങ് പാനിൽ ഓയിൽ ചൂടാക്കിയതിന് ശേഷം പത്തിരി ഇട്ട് ഗോൾഡൻ നിറത്തിൽ വറുത്തുകോരാം.
English Summary : Easy Ney pathal for Breakfast.