അതീവ രുചികരമായ ചപ്പാത്തി നൂഡിൽസ് വളരെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ ചിക്കൻ- 250 ഗ്രാം ചപ്പാത്തി/ കുബൂസ് -ആവശ്യത്തിന് സവാള - 1 ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്- 1ടേബിൾസ്പൂൺ കറിവേപ്പില - ആവശ്യത്തിന് മല്ലിയില - ആവശ്യത്തിന് മുളകുപൊടി - 1+3/4 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1/2 + 3/4 ടീസ്പൂൺ കുരുമുളകുപൊടി - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതീവ രുചികരമായ ചപ്പാത്തി നൂഡിൽസ് വളരെ എളുപ്പത്തിൽ തയാറാക്കാം.

ADVERTISEMENT

ചേരുവകൾ

  • ചിക്കൻ- 250 ഗ്രാം
  • ചപ്പാത്തി/ കുബൂസ് -ആവശ്യത്തിന്
  • സവാള - 1
  • ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്- 1ടേബിൾസ്പൂൺ 
  • കറിവേപ്പില - ആവശ്യത്തിന് 
  • മല്ലിയില - ആവശ്യത്തിന് 
  • മുളകുപൊടി - 1+3/4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 + 3/4 ടീസ്പൂൺ 
  • കുരുമുളകുപൊടി - 1 ടീസ്പൂൺ
  • ഗരംമസാലപ്പൊടി - 1/4 ടീസ്പൂൺ
  • മല്ലിപ്പൊടി - 1/4 ടീസ്പൂൺ
  • ഉപ്പ്  - ആവശ്യത്തിന് 
  • നൂഡിൽസ് - 75 ഗ്രാം
  • മായൊണൈസ് - 1 ടേബിൾസ്പൂൺ
  • ടൊമാറ്റോ സോസ് - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങളിലേക്കു കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് 5–10 മിനിട്ട് മാറ്റി വയ്ക്കാം.

ADVERTISEMENT

ചൂടായ ഓയിലിലേക്ക് മാറ്റി വച്ചിരിക്കുന ചിക്കൻ കഷ്ണങ്ങൾ ഫ്രൈ ചെയ്തു കോരാം.

ചിക്കൻ ഫ്രൈ ചെയ്ത ഓയിലിലേക്ക് തന്നെ അരിഞ്ഞുവച്ചിരിക്കുന്ന ഒരു സവാള ഒരു ചെറിയ കാരറ്റ് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ഇട്ട് നന്നായി ഒന്ന് വഴറ്റി എടുക്കാം. ഇനി ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ ഗരം മസാലപ്പൊടി എന്നിവ ഇട്ടു കൊടുക്കാം. പൊടികളുടെ പച്ചമണം മാറുന്നത് വരെ വഴറ്റി എടുക്കാം. ശേഷം ഇതിലേക്ക് മല്ലിയിലയും അരിഞ്ഞുവച്ചിരിക്കുന്ന കാപ്സിക്കവും ഇട്ടു വഴറ്റി എടുക്കാം. ശേഷം ഫ്രൈ ചെയ്തു മാറ്റിവച്ചിരിക്കുന്ന ചിക്കൻ  ചെറിയ കഷ്ണങ്ങളാക്കി ഇട്ട് കൊടുത്ത്  മസാലയുമായി നന്നായി യോജിപ്പിച്ച് എടുക്കാം. മസാല റെഡി.

ADVERTISEMENT

ഇനി ഒരു ബൗളിലേക്ക് ഒരു ടേബിൾസ്പൂൺ മയോണൈസ് ഒരു ടേബിൾസ്പൂൺ ടോമാറ്റോ സോസ് എന്നിവ നന്നായി യോജിപ്പിച്ച്  മാറ്റി വയ്ക്കാം.

ഒരു പാനിലേക്ക് അര ഗ്ലാസ്സ് വെള്ളം ചൂടാകുമ്പോൾ ഒരു  പാക്കറ്റ് നൂഡിൽസ് ഇട്ടു ടേസ്റ്റ് മേക്കർ ഇട്ടു  നൂഡിൽസ് തയാറാക്കി എടക്കാം 

ചപ്പാത്തി ഓരോന്നായി എടുത്ത് അതിന്റെ മുകളിൽ ഒരു ടേബിൾ സ്പൂൺ തയാറാക്കിവച്ചിരിക്കുന്ന സോസ് തേച്ചുകൊടുക്കാം.. മുകളിൽ തയാറാക്കി വച്ചിരിക്കുന്ന മസാല ഇട്ടുകൊടുക്കാം. മുകളിലായി ന്യൂഡിൽസും വച്ച് നന്നായി റോൾ ചെയ്ത മാറ്റി വയ്ക്കാം. ആവശ്യമുള്ള അത്രയും ചപ്പാത്തി ഇതേ രൂപത്തിൽ റോൾ ചെയ്തു മാറ്റി വയ്ക്കുക. 

English Summary : Chappathi Noodles Chicken Roll, Easy Breakfast or Snack.