പോഷക സമൃദ്ധമായ പേൾ മില്ലറ്റ് ദോശ ഡയബറ്റിക് / കൊളസ്ട്രോൾ ഉള്ളവർക്കും അത്യുത്തമം. ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണം കൂടി ആണ് ഈ ദോശ. ചേരുവകൾ പേൾ മില്ലറ്റ് - 1/2 കപ്പ് ചെറുപയർ പരിപ്പ് - 1/2 കപ്പ് ഉഴുന്ന് പരിപ്പ് - 1/ 3 കപ്പ് ഉലുവ - 1 ടീസ്പൂൺ ഉപ്പ് വെള്ളം നെയ്യ് /

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോഷക സമൃദ്ധമായ പേൾ മില്ലറ്റ് ദോശ ഡയബറ്റിക് / കൊളസ്ട്രോൾ ഉള്ളവർക്കും അത്യുത്തമം. ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണം കൂടി ആണ് ഈ ദോശ.

ADVERTISEMENT

ചേരുവകൾ 

  • പേൾ മില്ലറ്റ് - 1/2 കപ്പ് 
  • ചെറുപയർ പരിപ്പ് - 1/2 കപ്പ് 
  • ഉഴുന്ന് പരിപ്പ് - 1/ 3 കപ്പ് 
  • ഉലുവ - 1 ടീസ്പൂൺ 
  • ഉപ്പ് 
  • വെള്ളം 
  • നെയ്യ് / എണ്ണ

ADVERTISEMENT

ചമ്മന്തി തയാറാക്കാൻ 

  • തേങ്ങ - 1/ 2 കപ്പ് 
  • വറ്റൽ മുളക് - 4 എണ്ണം 
  • വെളുത്തുള്ളി - 6 അല്ലി 
  • സവാള - പകുതി 
  • പുളി - ഒരു ചെറിയ കഷ്ണം 

ADVERTISEMENT

തയാറാക്കുന്ന വിധം

പേൾ മില്ലറ്റ്, ചെറുപയർ പരിപ്പ്, ഉഴുന്നു പരിപ്പ്, ഉലുവ എന്നിവ നന്നായി കഴുകി 6 മണിക്കൂർ കുതിർത്തെടുക്കാം. ശേഷം ഒന്നുകൂടി കഴുകിയെടുത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് തരി ഇല്ലാതെ അരച്ചെടുക്കാം. അരച്ച മാവിലേക്കു ഉപ്പ് കൂടി ചേർത്ത് കൈ കൊണ്ട് നന്നായി ഇളക്കി പുളിക്കാനായി മാറ്റി വയ്ക്കാം. നന്നായി പുളിച്ചു പതഞ്ഞു വന്ന മാവ് ഓരോ തവി, ചൂടായ പാനിൽ ഒഴിച്ച് കനം കുറച്ചു പരത്തി ചുട്ടെടുക്കാം. അല്പം നെയ്യോ എണ്ണയോ തടവിയാൽ ദോശ നന്നായി മൊരിച്ചെടുക്കാം.

ചമ്മന്തി

  • ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ വെളുത്തുള്ളി വഴറ്റി എടുക്കാം.
  • വെളുത്തുള്ളി നല്ല ബ്രൗൺ നിറം ആകുമ്പോൾ അതിലേക്ക് സവാള അരിഞ്ഞതും വറ്റൽ മുളകും ചെറിയ കഷ്ണം പുളിയും ചേർത്ത് സവാള വാടി വരുന്ന വരെ വഴറ്റിയെടുത്ത് തണുക്കാനായി മാറ്റി വയ്ക്കാം.
  • നന്നായി തണുത്ത ശേഷം തേങ്ങയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് അരച്ചെടുക്കാം.
  • ശേഷം ഉഴുന്ന് പരിപ്പ് ചേർത്ത്  കടുക് വറുത്ത് താളിച്ചെടുക്കാം.

ശ്രദ്ധിക്കുക : പേൾ മില്ലറ്റ് ചിലരിലെങ്കിലും ദഹന പ്രശനങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉള്ളതിനാൽ 6 മണിക്കൂർ എങ്കിലും കുതിർക്കേണ്ടതാണ്.

English Summary : Gluten Free Diet Recipe.