ഗോതമ്പു പൊടി വച്ച് നല്ല മൊരിഞ്ഞ ദോശ വെറും 5 മിനിറ്റിൽ
പ്രഭാത ഭക്ഷണം എളുപ്പത്തിൽ ഒരുക്കാം, ഗോതമ്പുപൊടിയും റവയും ചേർത്ത് നല്ല മൊരിഞ്ഞ ദോശ വെറും 5 മിനിറ്റുകൊണ്ട് തയാറാക്കാം. ചേരുവകൾ • ഗോതമ്പുപൊടി - 1 കപ്പ് • റവ - 1/4 കപ്പ് • അരിപ്പൊടി - 2 ടേബിൾസ്പൂൺ • പുളിയില്ലാത്ത തൈര് - 1/2 കപ്പ് • ഓയിൽ - 2 ടേബിൾസ്പൂൺ • ബേക്കിങ് സോഡ - 1 ടീസ്പൂൺ • ഉപ്പ് -

പ്രഭാത ഭക്ഷണം എളുപ്പത്തിൽ ഒരുക്കാം, ഗോതമ്പുപൊടിയും റവയും ചേർത്ത് നല്ല മൊരിഞ്ഞ ദോശ വെറും 5 മിനിറ്റുകൊണ്ട് തയാറാക്കാം.
ചേരുവകൾ
• ഗോതമ്പുപൊടി - 1 കപ്പ്
• റവ - 1/4 കപ്പ്
• അരിപ്പൊടി - 2 ടേബിൾസ്പൂൺ
• പുളിയില്ലാത്ത തൈര് - 1/2 കപ്പ്
• ഓയിൽ - 2 ടേബിൾസ്പൂൺ
• ബേക്കിങ് സോഡ - 1 ടീസ്പൂൺ
• ഉപ്പ് - പാകത്തിന്
• വെള്ളം - പാകത്തിന്
ഉരുളക്കിഴങ്ങ് മസാല
• ഉരുളകിഴങ്ങ് - 2 എണ്ണം
• കടുക് - 1 ടീസ്പൂൺ
• സവാള - 1 എണ്ണം
• ഇഞ്ചി - ചെറിയ കഷ്ണം
• പച്ചമുളക് - 3 എണ്ണം
• കറിവേപ്പില
• മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
• ഓയിൽ - 2 ടേബിൾസ്പൂൺ
• ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ഗോതമ്പുപൊടി, റവ, അരിപ്പൊടി, തൈര്, ഓയിൽ, ഉപ്പ്, വെള്ളം എല്ലാം ചേർത്ത് മാവ് തയാറാക്കാം. ശേഷം അരമണിക്കൂർ മാറ്റിവയ്ക്കാം.
ഇതിൽ ബേക്കിങ് സോഡാ ചേർത്ത് ഇളക്കിയെടുത്തതിനു ശേഷം ഒരു പാൻ ചൂടാക്കി ദോശ ചുട്ടെടുക്കാം.
ഉരുളക്കിഴങ്ങു മസാല
ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിച്ചതിനു ശേഷം അതിൽ സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റാം, കുറച്ച് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് കൊടുക്കാം നന്നായി ഇളകിയെടുക്കാം.
English Summary : Try this special crispy dosa.