ഇങ്ങനെയൊന്ന് ഇതുവരെ ആരും കേട്ടിട്ടുണ്ടാകില്ല, 'ഹെലികോപ്റ്റര്‍ ദോശ' ഉണ്ടാക്കി വൈറലായി!
ലോകത്ത് എവിടെ പോയാലും കാണും ഒരു ദോശക്കടയെങ്കിലും. അരിയും ഉഴുന്നും ഉലുവയുമെല്ലാം ചേര്‍ത്ത് പുളിപ്പിച്ചെടുക്കുന്ന ദോശ ദക്ഷിണേന്ത്യയില്‍ നിന്നും 'പറന്നുയര്‍ന്ന്' ഉത്തരേന്ത്യയിലും പിന്നീട് ഈ ഭൂഗോളത്തിന്‍റെ മുക്കിലും മൂലയിലും രുചിയുടെ വെന്നിക്കൊടി പാറിച്ചു കഴിഞ്ഞു. രാവിലെ തന്നെ നല്ല മൊരിഞ്ഞ ദോശയും ആവി

ലോകത്ത് എവിടെ പോയാലും കാണും ഒരു ദോശക്കടയെങ്കിലും. അരിയും ഉഴുന്നും ഉലുവയുമെല്ലാം ചേര്‍ത്ത് പുളിപ്പിച്ചെടുക്കുന്ന ദോശ ദക്ഷിണേന്ത്യയില്‍ നിന്നും 'പറന്നുയര്‍ന്ന്' ഉത്തരേന്ത്യയിലും പിന്നീട് ഈ ഭൂഗോളത്തിന്‍റെ മുക്കിലും മൂലയിലും രുചിയുടെ വെന്നിക്കൊടി പാറിച്ചു കഴിഞ്ഞു. രാവിലെ തന്നെ നല്ല മൊരിഞ്ഞ ദോശയും ആവി പറക്കുന്ന സാമ്പാറും അല്‍പ്പം തേങ്ങാചമ്മന്തിയും പ്രാതലിനു കിട്ടിയാല്‍ മനസ്സും വയറും ഒരുപോലെ നിറയുന്നവരാണ് നമ്മള്‍ മലയാളികള്‍.
ഇക്കാലയളവില്‍ ദോശയുടെ പല മുഖങ്ങള്‍ നാം കണ്ടു. കോഫീഹൗസിലെ ബീറ്റ്റൂട്ട് മസാലദോശ മുതല്‍, ഓട്സ് ദോശ, ഗോതമ്പ് ദോശ, പ്ലെയിൻ ദോശ, നെയ്യ് റോസ്റ്റ്, മുട്ട ദോശ, പനീർ ദോശ, ചിക്കന്‍ ദോശ, പാലക് ദോശ, നീര്‍ദോശ എന്നിങ്ങനെ നീളുന്നു അവതാരങ്ങള്‍. ഇതുവരെ ആരും കേള്‍ക്കാത്ത ഒരു തരം ദോശ ചുട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് അഹമ്മദാബാദില്‍ നിന്നുള്ള ഒരു തെരുവോരക്കടയും അവിടെ ദോശ ഉണ്ടാക്കുന്ന സ്ത്രീയും.
ഫുഡ് ബ്ലോഗറായ ജനക് ബർദോലിയ പങ്കുവച്ച വിഡിയോയില്‍, ഈ ദോശയ്ക്ക് 'ഹെലികോപ്റ്റര്‍ ദോശ' എന്നാണ് പറയുന്നത്. പ്രത്യേക രീതിയില്‍ ഈ ദോശ ഉണ്ടാക്കുന്ന ഘട്ടങ്ങളും വിഡിയോയില്‍ വിശദമായി കാണിക്കുന്നുണ്ട്.
ആദ്യം, ഒരു പാനിലേക്ക് ദോശമാവ് നേരിട്ട് ഒഴിക്കുന്നു. ഇത് വട്ടംചുറ്റിച്ചെടുക്കുന്നു. ഇതിനു മുകളിലേക്ക് കുറച്ച് മസാലകളും ചട്നികളും അരിഞ്ഞ മല്ലിയിലയും മഞ്ഞ നിറത്തിലുള്ള മസാലയും ചേര്‍ക്കുന്നു. വെന്ത ശേഷം, പ്ലേറ്റില്‍ സാമ്പാറും ചട്നിയും ഒഴിച്ച് അതിനൊപ്പം മൊരിഞ്ഞ ദോശ വിളമ്പുന്നു. ഹെലികോപ്റ്റർ ദോശ റെഡി!
ദശലക്ഷക്കണക്കിന് ആളുകള്‍ ഇതുവരെ ഈ വിഡിയോ കണ്ടു. എന്നാല്‍ ഈ ദോശയെ ഹെലികോപ്റ്റര്‍ ദോശ എന്ന് വിളിക്കുന്നത് എന്തിനാണ് എന്നാണ് കൂടുതല്‍ പേരും കമന്റ് ചെയ്തിരിക്കുന്നത്. 'ദോശ പറക്കുന്നത് കാണാന്‍ നോക്കിയിരിക്കുകയാണ്' എന്ന രീതിയിലുള്ള രസകരമായ കമന്‍റുകളുമുണ്ട്. വീട്ടില്‍ അമ്മമാര്‍ ഉണ്ടാക്കുന്നത് പോലെ വളരെ വൃത്തിയുള്ള ഭക്ഷണമാണ് ഇതെന്ന് കുറെ ആളുകള്‍ പ്രശംസിച്ചു.