ചിന്താമണി ചിക്കൻ, അധികം മസാലകൾ ഒന്നും തന്നെ ഇല്ലാതെ
ചിക്കൻ വിഭവങ്ങൾ എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്. സ്ഥിരം ചിക്കൻ കറിയും ചിക്കൻ ഫ്രൈയും കഴിച്ചു മടുത്തവർക്ക് പുതിയ രുചിയിൽ പരീക്ഷിക്കാൻ പറ്റിയ മികച്ച ഒരു തമിഴ്നാടൻ വിഭവമാണ് ചിന്താമണി ചിക്കൻ. അധികം മസാലകൾ ഒന്നും തന്നെ ഇല്ലാതെ എളുപ്പത്തിൽ തയാറാക്കാൻ പറ്റും എന്നതാണ് ഇതിന്റെ പ്രത്യേകത. ചോറ്, ചപ്പാത്തി,

ചിക്കൻ വിഭവങ്ങൾ എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്. സ്ഥിരം ചിക്കൻ കറിയും ചിക്കൻ ഫ്രൈയും കഴിച്ചു മടുത്തവർക്ക് പുതിയ രുചിയിൽ പരീക്ഷിക്കാൻ പറ്റിയ മികച്ച ഒരു തമിഴ്നാടൻ വിഭവമാണ് ചിന്താമണി ചിക്കൻ. അധികം മസാലകൾ ഒന്നും തന്നെ ഇല്ലാതെ എളുപ്പത്തിൽ തയാറാക്കാൻ പറ്റും എന്നതാണ് ഇതിന്റെ പ്രത്യേകത. ചോറ്, ചപ്പാത്തി, പൊറോട്ട ഇവയുടെ കൂടെ കഴിക്കാം.
ചേരുവകൾ
- ചിക്കൻ - ഒരുകിലോഗ്രാം
- വറ്റൽമുളക് - 20 എണ്ണം
- ചെറിയ ഉള്ളി - 400 ഗ്രാം
- തേങ്ങാക്കൊത്ത് - ഒരു മുറി തേങ്ങയുടേത്
- നല്ലെണ്ണ - 4 ടേബിൾസ്പൂൺ
- കടുക് - ഒരു ടീസ്പൂൺ
- ജീരകം - ഒരു ടീസ്പൂൺ
- മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
- കാശ്മീരി മുളകുപൊടി - അര ടീസ്പൂൺ
- വെളുത്തുള്ളി ചതച്ചത് - ഒരു കുടം.
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- വറ്റൽമുളക് നീളത്തിൽ കീറി ഉള്ളിലെ അരി മുഴുവൻ കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുക.
- ചിക്കൻ കഴുകി വൃത്തിയാക്കി ചെറിയ ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുക.
- ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ നല്ലെണ്ണ ചൂടാക്കി കടുകും ജീരകവും മൂപ്പിക്കുക.(നല്ലെണ്ണയുടെ രുചി ഇഷ്ടമല്ലാത്തവർക്ക് വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്)
- കടുക് പൊട്ടി തുടങ്ങുമ്പോൾ ചുവന്നുള്ളി, തേങ്ങാക്കൊത്ത്, വറ്റൽമുളക്, കറിവേപ്പില, ചിക്കന് ആവശ്യമുള്ള ഉപ്പ് ഇവ ചേർത്ത് വഴറ്റുക.
- ഉള്ളി മൊരിഞ്ഞു തുടങ്ങുമ്പോൾ വെളുത്തുള്ളിയും ചേർത്ത് വഴറ്റുക.
- വെളുത്തുള്ളിയുടെ പച്ചമണം മാറുമ്പോൾ മഞ്ഞൾപ്പൊടി ചേർത്ത് വഴറ്റുക.
- ചെറിയ കഷണങ്ങളാക്കിയ ചിക്കൻ ചേർത്ത് നിറം മാറുന്നതുവരെ വഴറ്റി അടച്ചു വച്ച് ചെറിയ തീയിൽ 15 മിനിറ്റ് വേവിക്കുക (നാടൻ ചിക്കനാണു ഉപയോഗിക്കുന്നതെങ്കിൽ കൂടുതൽ സമയം വേവിക്കണം)
- ചിക്കനിലെ വെള്ളം വറ്റി എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ മുളകുപൊടി ചേർത്ത് വഴറ്റുക.
- അൽപം കറിവേപ്പിലയും ചേർത്ത് ചെറിയ തീയിൽ ഇളം ബ്രൗൺ നിറമാകുന്നതുവരെ വരട്ടിയെടുക്കുക.
- ഏറെ രുചിയുള്ള ചിന്താമണി ചിക്കൻ തയാർ.
English Summary : Chicken With Dried Red Chillies and Indian Shallots.