വിശുദ്ധ റമദാനിൽ നോമ്പ് തുറക്കാൻ ഇതാ അടിപൊളി വിഭവങ്ങൾ മുട്ടയും ഉരുളക്കിഴങ്ങും വച്ച് ഉണ്ടാക്കുന്ന ഈ പലഹാരങ്ങൾ എല്ലാവർക്കും ഇഷ്ടപ്പെടും. മറ്റൊരു പ്രത്യേകത മൂന്ന് തരം സ്നാക്ക്സ് ഒരുമിച്ചു എളുപ്പത്തിൽ ഉണ്ടാക്കാം. ചേരുവകൾ •മൈദ - 2 കപ്പ് •ഉണക്കമുളക് പൊടിച്ചത് - 1 ടീസ്പൂൺ •ഉപ്പ് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശുദ്ധ റമദാനിൽ നോമ്പ് തുറക്കാൻ ഇതാ അടിപൊളി വിഭവങ്ങൾ മുട്ടയും ഉരുളക്കിഴങ്ങും വച്ച് ഉണ്ടാക്കുന്ന ഈ പലഹാരങ്ങൾ  എല്ലാവർക്കും ഇഷ്ടപ്പെടും. മറ്റൊരു പ്രത്യേകത മൂന്ന് തരം സ്നാക്ക്സ് ഒരുമിച്ചു എളുപ്പത്തിൽ ഉണ്ടാക്കാം.

ചേരുവകൾ 
•മൈദ - 2 കപ്പ് 
•ഉണക്കമുളക് പൊടിച്ചത്  - 1 ടീസ്പൂൺ 
•ഉപ്പ്  - ആവശ്യത്തിന് 
•വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ 
•വെള്ളം - 1/2 കപ്പ് 

ADVERTISEMENT

ഫില്ലിങ് തയാറാക്കാൻ ആവശ്യമായ ചേരുവകൾ

•മുട്ട - 8 എണ്ണം 
•ഇടത്തരം ഉരുളക്കിഴങ്ങ് ‌- 4 എണ്ണം
•വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ 
•പൊടിയായി അരിഞ്ഞ സവാള   - വലുത്  2 എണ്ണം 
•പച്ചമുളക് പൊടിയായി അരിഞ്ഞത് - 4 എണ്ണം
•കറിവേപ്പില - ഒരു പിടി 
•ഇഞ്ചി  അരിഞ്ഞത്  - 2 ടേബിൾസ്പൂൺ
•മഞ്ഞൾപ്പൊടി  - 1/2  ടീസ്പൂൺ
•മുളകുപൊടി  - 1  ടീസ്പൂൺ
•ഗരം മസാല  - 1/4 ടീസ്പൂൺ
•ചിക്കൻ മസാല  - 1/2 ടീസ്പൂൺ
•മല്ലിയില  - ഒരു പിടി 
•ചുവന്ന കാപ്സിക്കം  പൊടിയായി അരിഞ്ഞത് - 1/2 കപ്പ് 
•എണ്ണ  – വറുക്കാൻ ആവശ്യത്തിന് 

തയാറാക്കുന്ന വിധം  

• ഒരു പാത്രത്തിൽ മൈദ, ഉണക്കമുളക് പൊടിച്ചത്, ഉപ്പ് , വെളിച്ചെണ്ണ, വെള്ളം എന്നിവ ചേർത്ത് ചപ്പാത്തിക്ക്  കുഴക്കുന്ന പോലെ കുഴച്ചെടുക്കുക.

•ഉരുളക്കിഴങ്ങു വേവിച്ചു നന്നായി ഉടച്ചെടുത്തു മാറ്റി വയ്ക്കുക.

ADVERTISEMENT

•ശേഷം   ഒരു പാൻ അടുപ്പിൽ വച്ച്  എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ  പൊടിയായി അരിഞ്ഞ സവാള, പച്ചമുളക്, 
 കറിവേപ്പില, ഇഞ്ചി പൊടിയായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വഴറ്റിയതിനു ശേഷം മുളകുപൊടി, മഞ്ഞൾ പ്പൊടി, ഗരം മസാല, ചിക്കൻ മസാല എന്നിവ കൂടി ചേർത്തു വഴറ്റുക. ശേഷം ഉരുളക്കിഴങ്ങു പൊടിച്ചതും മല്ലിയിലയും കാപ്സിക്കവും കൂടി ചേർത്തിളക്കി തീ ഓഫ് ചെയ്യാം. 

•ഒരു പാത്രത്തിൽ മുട്ട പുഴുങ്ങി എടുക്കുക.

•ഉരുളക്കിഴങ്ങു മിശ്രിതം വട്ടത്തിൽ പരത്തി അതിനകത്തു മുട്ട പഴുങ്ങിയത് മുറിച്ചു വച്ച് , കട്ലറ്റ്   പോലെ ചെയ്തെടുത്തു മൈദ പൊടിയും വെള്ളവും കൂടി കലക്കിയതിൽ മുക്കി ശേഷം  റൊട്ടിപ്പൊടിയിൽ കൂടി മുക്കി എടുത്തു വറുക്കാനായി മാറ്റി വെക്കുക.

•നേരത്തെ കുഴച്ചു വച്ച മൈദാ മിശ്രിതം കുറേശ്ശേ എടുത്തു ചതുരാകൃതിയിൽ പരത്തി അത് നീളത്തിൽ 5 കഷ്ണം ആയി മുറിച്ചെടുത്തു അതിനകത്തു ഉരുളക്കിഴങ്ങു മിശ്രിതവും പകുതി മുട്ട പുഴുങ്ങിയതും വെച്ച്  നീളത്തിൽ ചുരുട്ടി എടുക്കുക. ഇതും വറുക്കാനായി മാറ്റി  വയ്ക്കാം. 

ADVERTISEMENT

• മൈദാ മിശ്രിതം കുറച്ചു  കൂടെ എടുത്തു വട്ടത്തിൽ രണ്ടു വലിയ  ചപ്പാത്തി പോലെ പരത്തി എടുക്കുക. ഇതിൽ  ഒന്നിൽ ഉരുളക്കിഴങ്ങും മുട്ടയും ആറോ ഏഴോ ഉരുള പോലെ വയ്ക്കണം.
 
•ശേഷം  മറ്റേ ചപ്പാത്തി പോലെ പരത്തിയത്   ഇതിന് മുകളിൽ വച്ച് ഇഷ്ടമുള്ള  ആകൃതിയിൽ മുറിച്ചെടുക്കുക. 

•എണ്ണ ചൂടാക്കി മൂന്നു സ്‌നാക്‌സും വറുത്തു കോരാം. ചൂടോടെ കഴിക്കാം. 

English Summary : Iftar snacks, Kerala style quick easy Iftar recipes.