ചക്കക്കുരു, മാങ്ങാ, വെള്ളരിക്ക ; ഊണിനൊരുക്കാം സ്വാദുള്ള നാടൻ കറി
ചക്കക്കുരു, വെള്ളരിക്ക, പച്ചമാങ്ങ എന്നിവ ചേർത്തു വച്ചു ചോറിനു കൂട്ടാൻ ഒരു അടിപൊളി കറി. ചേരുവകൾ 1. ചക്കക്കുരു തൊലി കളഞ്ഞു നുറുക്കിയത് - 1 കപ്പ് 2. വെള്ളരിക്ക ചെറുതാക്കി നുറുക്കിയത് - 1 ചെറിയ കഷ്ണം 3. വെള്ളരിക്ക 4. പച്ച മാങ്ങ - പുളി അനുസരിച്ചു 3/4 മാങ്ങ തൊട്ടു 1 വരെ 5. നാളികേരം - 1 1/2

ചക്കക്കുരു, വെള്ളരിക്ക, പച്ചമാങ്ങ എന്നിവ ചേർത്തു വച്ചു ചോറിനു കൂട്ടാൻ ഒരു അടിപൊളി കറി.
ചേരുവകൾ
1. ചക്കക്കുരു തൊലി കളഞ്ഞു നുറുക്കിയത് - 1 കപ്പ്
2. വെള്ളരിക്ക ചെറുതാക്കി നുറുക്കിയത് - 1 ചെറിയ കഷ്ണം
3. പച്ച മാങ്ങ - പുളി അനുസരിച്ചു 3/4 മാങ്ങ തൊട്ടു 1 വരെ
4. നാളികേരം - 1 1/2 കപ്പ് (1/2 മുറി നാളികേരം )
5. ചുവന്ന മുളക് - 6 എണ്ണം
6. ജീരകം - 1/4 ടീസ്പൂൺ
8. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
9. കടുക് - 1/2 ടീസ്പൂൺ
10. ഉലുവ - 1/4 ടീസ്പൂൺ
11. വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
12. കറിവേപ്പില
13. ഉപ്പ്
തയാറാക്കുന്ന വിധം
ചക്കക്കുരു 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി വേവിക്കുക. അതിലേക്കു വെള്ളരിക്ക, മാങ്ങ കഷ്ണങ്ങൾ എന്നിവ ചേർത്ത് 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക.
നാളികേരം, വറ്റൽ മുളക്, ജീരകം എന്നിവ കുറച്ച് വെള്ളം ചേർത്ത് മിനുസമായ് അരച്ചെടുക്കുക. ഇത് വെന്ത കഷ്ണത്തിൽ ചേർത്ത് ഒരു രണ്ടു മിനിറ്റ് തിളപ്പിക്കുക. അതിലേക്കു കറിവേപ്പില ചേർത്തിളക്കുക.
ഒരു ഫ്രൈയിങ് പാനിൽ വെള്ളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഉലുവ, ഒരു വറ്റൽ മുളക് പൊട്ടിച്ചത്, കറിവേപ്പില എന്നിവ ചേർത്തിളക്കി കറിയിലേക്ക് ഒഴിക്കുക. രുചികരമായ കറി തയാർ.
English Summary : Chakkakuru manga curry, nadan recipe.