കുട്ടനാടൻ കറികൾ ഏവർക്കും പ്രിയമാണ്. ഇതിൽ കള്ളും യീസ്റ്റും ചേർക്കാതെ തന്നെ കള്ളപ്പത്തിന്റെ അതേ രുചിയിൽ ഉണ്ടാക്കാം എന്നതാണ് പ്രത്യേകത . കള്ളപ്പം ചേരുവകൾ: • തേങ്ങാ വെള്ളം പുളിപ്പിച്ചത് - 2 കപ്പ് (2 കപ്പ് തേങ്ങാ വെള്ളവും 2 ടേബിൾസ്പൂൺ പഞ്ചസാരയും കൂടി കലക്കി തലേ ദിവസം പുളിപ്പിക്കാൻ വയ്ക്കുക) •

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടനാടൻ കറികൾ ഏവർക്കും പ്രിയമാണ്. ഇതിൽ കള്ളും യീസ്റ്റും  ചേർക്കാതെ തന്നെ കള്ളപ്പത്തിന്റെ അതേ രുചിയിൽ ഉണ്ടാക്കാം  എന്നതാണ് പ്രത്യേകത .

കള്ളപ്പം

ADVERTISEMENT

ചേരുവകൾ: 

• തേങ്ങാ വെള്ളം പുളിപ്പിച്ചത്  - 2 കപ്പ്  (2 കപ്പ്  തേങ്ങാ വെള്ളവും 2 ടേബിൾസ്പൂൺ പഞ്ചസാരയും കൂടി കലക്കി തലേ ദിവസം പുളിപ്പിക്കാൻ വയ്ക്കുക) 
• വറുത്ത അരിപ്പൊടി -  1 1/2 കപ്പ്
• ചുവന്നുള്ളി - 5 
• വെളുത്തുള്ളി - 2 
• ചോറ്  - അര കപ്പ് 
• ചിരകിയ തേങ്ങ - മുക്കാൽ കപ്പ് 
• പഞ്ചസാര - 2 ടേബിൾസ്പൂൺ 
• ഉപ്പ് - ആവശ്യത്തിന് 
• വെളിച്ചെണ്ണ  - 1 ടേബിൾസ്പൂൺ 
• ജീരകം - 1/2 ടീസ്പൂൺ 

തയാറാക്കുന്ന വിധം 

•മിക്സിയുടെ ഒരു വലിയ ജാറെടുത്തു അതിലേക്കു പുളിപ്പിച്ച തേങ്ങാ വെള്ളവും ബാക്കി എല്ലാ ചേരുവകളും ചേർത്ത് അരച്ചെടുക്കുക. 
•ഇഡ്ഡലി മാവിന്റെ പരുവത്തിൽ വേണം അരച്ചെടുക്കാൻ. ഇനി ഇത് 8 മണിക്കൂർ മാറ്റിവയ്ക്കുക. 
• നന്നായി പൊങ്ങി  വരുമ്പോൾ ചൂടായ ഇരുമ്പിന്റെ തവയിൽ ഒരുപാട് പരത്താതെ കുറച്ചു കട്ടിയിൽ ഉണ്ടാക്കി എടുക്കുക, രണ്ടു വശവും തിരിച്ചും മറിച്ചും ഇട്ടാണ് ഉണ്ടാക്കേണ്ടത്. 

ADVERTISEMENT

കുട്ടനാടൻ താറാവു കറി 

ചേരുവകൾ  

1. താറാവിറച്ചി - 1  കിലോഗ്രാം
2. സവാള – 3  എണ്ണം ചെറുതായി അരിഞ്ഞത്
3. വെളുത്തുള്ളി കല്ലിൽ ചതച്ചത്   - അര കപ്പ് 
4. ഇഞ്ചി കല്ലിൽ ചതച്ചത്   - അര കപ്പ് 
5. വെളിച്ചെണ്ണ – 6  ടീസ്പൂൺ 
6. ഗ്രാമ്പൂ – 5  എണ്ണം 
7. ഏലയ്ക്ക – 5  എണ്ണം 
8. പട്ട ചെറിയ കഷ്ണം – ഒന്ന് 
9. കറുവയില  - 2  
10. കുരുമുളക്  - 5 എണ്ണം 
11. പച്ചമുളക് – 6  എണ്ണം  
12. മല്ലിപ്പൊടി - 2  ടേബിൾസ്പൂൺ 
13. മഞ്ഞൾപ്പൊടി - 1  ടീസ്പൂൺ 
14. കുരുമുളകുപൊടി - 2  ടീസ്പൂൺ 
15. ഗരമസാലപ്പൊടി  - 1 ടീസ്പൂൺ 
16. ഉപ്പ് – ആവശ്യത്തിന് 
17. തേങ്ങയുടെ ഒന്നാം പാൽ – മുക്കാൽ കപ്പ് 
18. തേങ്ങയുടെ രണ്ടാം പാൽ – രണ്ട് കപ്പ് 
19. വെള്ളം – ഒരു കപ്പ് 
20. കറിവേപ്പില – 2  തണ്ട്
21. പെരുംജീരകം – ഒരു ടീസ്പൂൺ 

തയാറാക്കുന്ന വിധം 

ADVERTISEMENT

1. ചട്ടി ചൂടായി കഴിയുമ്പോൾ വെളിച്ചെണ്ണ ചേർത്തു കൊടുക്കുക. 
2. വെളിച്ചെണ്ണ ചൂടാകുമ്പോൾ അതിലേക്കു കറുവയില, കുരുമുളക്, പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, പെരുംജീരകം എന്നിവ ചേർത്ത് രണ്ട് മിനിറ്റ് വഴറ്റിക്കൊടുക്കുക. 
3. ശേഷം ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്തു പച്ചമണം മാറുന്നത് വരെ വഴറ്റുക.
4. ഇനി ഇതിലേക്ക് പച്ചമുളക്, സവാള, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക.
5. ശേഷം ചെറിയ തീയിൽ വച്ച് മസാലപ്പൊടികൾ ചേർക്കുക. (മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി). ഇവ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റി കൊടുക്കുക.
6. ഇനി താറാവിറച്ചി ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച ശേഷം രണ്ടാം പാൽ ചേർത്ത് കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ചു അടച്ചു വെച്ച് വേവിക്കുക( താറാവിറച്ചിക്ക് വേവ് കൂടുതലുള്ളതിനാൽ 50  മിനിറ്റോളം എടുക്കും വേകാൻ).
8. നന്നായി വെന്തതിനു ശേഷം അതിലേക്കു ഗരമസാലപ്പൊടി, കറിവേപ്പില ഇവ ചേർത്ത് ഇളക്കി യോജിപ്പിച്ചു ഒന്ന് തിളപ്പിച്ചെടുക്കുക. 
9. ശേഷം ഇതിലേക്കു ഒന്നാം പാൽ ചേർത്തുകൊടുത്തു ഒന്നങ്ങു ചൂടാക്കി എടുക്കാം, ഇനി തീ ഓഫ് ചെയ്യാം.

‌രുചികരമായ കുട്ടനാടൻ താറാവ് കറി അപ്പത്തിനൊപ്പം കൂട്ടാം.

English Summary : Spicy duck curry would make a perfect breakfast companion with appam.