വളരെ എളുപ്പത്തിലൊരു ചോക്ലേറ്റ് ടി കേക്ക്
മുട്ട, ബട്ടർ, ബീറ്റർ, അവ്ൻ ഒന്നും ഇല്ലാതെ ഒരു ഈസി ചോക്ലേറ്റ് ടി കേക്ക് എളുപ്പത്തിൽ വീട്ടിലുണ്ടാക്കിയെടുക്കാം. കുട്ടികൾക്കുപോലും ഉണ്ടാക്കാവുന്ന ഒരു വൺ-ബൗൾ കേക്ക് റെസിപ്പി ഇതാ. ചേരുവകൾ: തൈര് - ½ കപ്പ് പഞ്ചസാര -1 കപ്പ് ഓയിൽ - ¼ കപ്പ് മൈദ - 2 കപ്പ് കൊക്കോപ്പൊടി - 3 ടേബിൾസ്പൂൺ ബേക്കിങ് പൗഡർ - 2

മുട്ട, ബട്ടർ, ബീറ്റർ, അവ്ൻ ഒന്നും ഇല്ലാതെ ഒരു ഈസി ചോക്ലേറ്റ് ടി കേക്ക് എളുപ്പത്തിൽ വീട്ടിലുണ്ടാക്കിയെടുക്കാം. കുട്ടികൾക്കുപോലും ഉണ്ടാക്കാവുന്ന ഒരു വൺ-ബൗൾ കേക്ക് റെസിപ്പി ഇതാ.
ചേരുവകൾ:
- തൈര് - ½ കപ്പ്
- പഞ്ചസാര -1 കപ്പ്
- ഓയിൽ - ¼ കപ്പ്
- മൈദ - 2 കപ്പ്
- കൊക്കോപ്പൊടി - 3 ടേബിൾസ്പൂൺ
- ബേക്കിങ് പൗഡർ - 2 ടീസ്പൂൺ
- ഉപ്പ് - ¼ ടീസ്പൂൺ
- ചൂടുവെള്ളം - 1¼ കപ്പ്
- കോഫി പൊടി - ½ ടീസ്പൂൺ
- വാനില എസൻസ് - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
- ഒരു പാത്രത്തിലേക്കു തൈര് ഒഴിച്ച് ഇതിലേക്കു പഞ്ചസാര ചേർത്ത്, സ്പൂൺ അല്ലെങ്കിൽ വിസ്‌ക് ഉപയോഗിച്ച് 2 മിനിറ്റ് അടിക്കുക.
- അതിനു ശേഷം ഓയിൽ ചേർത്ത് ഇളക്കുക. ഇനി മൈദ, കൊക്കോപ്പൊടി, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ ഇതിലേക്ക് അരിച്ചു ചേർക്കണം.
- ചൂടുള്ള കോഫി ചേർത്ത് എല്ലാം നന്നായി യോജിക്കുന്നതുവരെ ഇളക്കുക (1 ¼ കപ്പ് ചൂടുവെള്ളത്തിൽ ½ ടീസ്പൂൺ കോഫി പൊടി ചേർത്താണ് ഈ കോഫി ഉണ്ടാക്കിയത്)
- ഇനി വാനില എസൻസ് ചേർത്ത് ഇളക്കുക. ഓയിൽ തടവി ബട്ടർ പേപ്പർ ഇട്ട 6" ബേക്കിങ് ടിന്നിലേക്ക് ഈ ബാറ്റർ ഒഴിച്ച് കൊടുക്കുക, ടിൻ 2-3 തവണ തട്ടി കൊടുക്കുക.
- ഉപ്പ് നിരത്തി പ്രീഹീറ്റ് ചെയ്ത കുക്കറിൽ ഈ കേക്ക് ടിൻ ഒരു സ്റ്റാൻഡിലേക്കോ വയർ റാക്കിലേക്കോ ഇറക്കി വയ്ക്കുക, കുക്കർ ഒരു തുണി ഉപയോഗിച്ച് മൂടിയശേഷം മുകളിൽ ഒരു മൂടി വയ്ക്കുക. ഗാസ്കറ്റും വെയിറ്റും നീക്കം ചെയ്തതിനുശേഷം കുക്കർ ലിഡ് അതിന് മുകളിൽ വെറുതെ വയ്ക്കുക, ഇത് കുറഞ്ഞ തീയിൽ 50-60 മിനിറ്റ് ബേക്ക് ചെയ്യണം.
- 60 മിനിറ്റിനു ശേഷം, കേക്ക് വെന്തോ എന്നു പരിശോധിക്കാം.
- ചെറുതായി തണുത്ത ശേഷം കേക്ക്, ടിന്നിൽ നിന്ന് പുറത്തേക്കെടുക്കുക.
- പൂർണ്ണമായും തണുത്തതിനു ശേഷം മാത്രം മുറിക്കുക.
English Summary : One Bowl Yogurt Chocolate tea cake.