വറുത്ത പപ്പടം, മെഴുക്കുവരട്ടി രുചിയിൽ
ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത പപ്പടം, വറുത്ത് തയാറാക്കുന്ന സ്വാദിഷ്ടമായ മെഴുക്കുവരട്ടി. ചേരുവകൾ പപ്പടം – 5 ചെറിയ ഉള്ളി - 20 എണ്ണം മുളകുചതച്ചത് - 1 1/2 ടീസ്പൂൺ എണ്ണ - വറുത്തെടുക്കുന്നതിന് വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ ഉപ്പ് - 1/4 ടീസ്പൂൺ കറിവേപ്പില തയാറാക്കുന്ന വിധം ചെറിയ ഉള്ളി

ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത പപ്പടം, വറുത്ത് തയാറാക്കുന്ന സ്വാദിഷ്ടമായ മെഴുക്കുവരട്ടി.
ചേരുവകൾ
- പപ്പടം – 5
- ചെറിയ ഉള്ളി - 20 എണ്ണം
- മുളകുചതച്ചത് - 1 1/2 ടീസ്പൂൺ
- എണ്ണ - വറുത്തെടുക്കുന്നതിന്
- വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
- ഉപ്പ് - 1/4 ടീസ്പൂൺ
- കറിവേപ്പില
തയാറാക്കുന്ന വിധം
- ചെറിയ ഉള്ളി ചതച്ചെടുക്കുക.
- പപ്പടം ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്, എണ്ണയിൽ വറുത്തെടുക്കുക.
- ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക.
- ചൂടുള്ള എണ്ണയിൽ കുറച്ചു കറിവേപ്പില ചേർക്കുക.
- ചതച്ച ചെറിയ ഉള്ളി ചേർത്തു കുറച്ചു നേരം വഴറ്റുക.
- ചെറിയ ഉള്ളിക്ക് ആവശ്യമായ ഉപ്പ് ചേർക്കുക.
- ചതച്ച മുളകു ചേർത്തു സവാള ഇളം ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.
- വറുത്ത പപ്പടം ചേർത്തു നന്നായി ഇളക്കുക.
- ചൂടോടെ വിളമ്പുക.
English Summary : Pappadam mezhukkupuratti, Lunch special.