വെജിറ്റബിൾ ചീസ് റാപ്പ്, സൂപ്പർ രുചിയിൽ
സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ എളുപ്പത്തിലൊരുക്കാം വെജ് ചീസ് റാപ്പ്. ചേരുവകൾ മൈദ - 1 കപ്പ് ഉപ്പ് - 1 ടീസ്പൂൺ പഞ്ചസാര- 2 ടേബിൾ സ്പൂൺ എണ്ണ - 2 ടേബിൾ സ്പൂൺ പാൽ - 1 കപ്പ് ഇവ എല്ലാം ചേർത്തു മാവ് കലക്കി വയ്ക്കുക. സവാള – 1 കാരറ്റ് – 1/2 കപ്പ് കാപ്സിക്കം – 1 ചെറുത് പച്ചമുളക് – 2

സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ എളുപ്പത്തിലൊരുക്കാം വെജ് ചീസ് റാപ്പ്.
ചേരുവകൾ
- മൈദ - 1 കപ്പ്
- ഉപ്പ് - 1 ടീസ്പൂൺ
- പഞ്ചസാര- 2 ടേബിൾ സ്പൂൺ
- എണ്ണ - 2 ടേബിൾ സ്പൂൺ
- പാൽ - 1 കപ്പ്
ഇവ എല്ലാം ചേർത്തു മാവ് കലക്കി വയ്ക്കുക.
- സവാള – 1
- കാരറ്റ് – 1/2 കപ്പ്
- കാപ്സിക്കം – 1 ചെറുത്
- പച്ചമുളക് – 2 ടേബിൾ സ്പൂൺ
- വെളുത്തുള്ളി – 2 ടേബിൾ സ്പൂൺ
- ഉരുളക്കിഴങ്ങ് – 3
- എണ്ണ – 2 ടേബിൾ സ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി– 1/2 ടീസ്പൂൺ
- ചാട്ട് മസാല – 2 സ്പൂൺ
- സോസ് – 2 ടേബിൾ സ്പൂൺ
- നാരങ്ങാനീര് – 1/2 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- മല്ലിയില
- ചീസ്
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനിൽ എണ്ണയൊഴിച്ച് ചൂടായതിനു ശേഷം സവാള ഇട്ട് വഴറ്റി അതിൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റിയതിനു ശേഷം പച്ചക്കറികൾ ചേർത്തു യോജിപ്പിക്കാം. ഇതിലേക്കു പൊടികൾ ഇട്ട് വഴറ്റി ഉരുളക്കിഴങ്ങ് വേവിച്ചു ഉടച്ചു ചേർക്കുക.
അവസാനം മല്ലിയിലയും നാരങ്ങാനീരും ചേർത്ത് വാങ്ങുക.
ഒരു ദോശ പാനിൽ മാവ് ഒഴിച്ച് ചുട്ടെടുത്തിന് ശേഷം അതിന്റെ നടുക്ക് മസാലയും ചീസും വച്ച് മടക്കി ദോശ കല്ലിൽ കുറച്ചു എണ്ണ ഒഴിച്ച് ടോസ്റ്റു ചെയ്തു എടുക്കുക.
വെജ് ചീസ് റാപ് തയാർ.
English Summary :Wrap is the dish you can trick the kids into eating their veggies.