ബിരിയാണി പ്രിയർക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വിഭവമാണ് അഫ്ഗാനി പുലാവ്. ബിരിയാണിയെക്കാൾ രുചി കൂടുതലാണ്. കുറഞ്ഞ സമയം കൊണ്ടു തയാറാക്കാം. സാധാരണ ബിരിയാണി തയാറാക്കുന്നതു പോലെ ഒരുപാട് ചേരുവകൾ വേണ്ട ഈ പുലാവ് തയാറാക്കാൻ എന്നതും ഇതിന്റെ പ്രത്യേകതയാണ്. ചേരുവകൾ ചിക്കൻ - ഒരു കിലോഗ്രാം ബസ്മതി അരി - 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിരിയാണി പ്രിയർക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വിഭവമാണ് അഫ്ഗാനി പുലാവ്. ബിരിയാണിയെക്കാൾ രുചി കൂടുതലാണ്. കുറഞ്ഞ സമയം കൊണ്ടു തയാറാക്കാം. സാധാരണ ബിരിയാണി തയാറാക്കുന്നതു പോലെ ഒരുപാട് ചേരുവകൾ വേണ്ട ഈ പുലാവ് തയാറാക്കാൻ എന്നതും ഇതിന്റെ പ്രത്യേകതയാണ്.

ചേരുവകൾ

  • ചിക്കൻ - ഒരു കിലോഗ്രാം
  • ബസ്മതി അരി - 2 കപ്പ്
  • കാരറ്റ് - 3
  • പഞ്ചസാര - രണ്ട് ടീസ്പൂൺ
  • ഉണക്കമുന്തിരി - കാൽ കപ്പ്
  • റിഫൈൻഡ് ഓയിൽ - ഒരു കപ്പിന്റെ മൂന്നിലൊന്ന്
  • ജീരകം - ഒരു ടീസ്പൂൺ
  • ഏലയ്ക്ക -5
  • ഗ്രാമ്പു - 5
  • കറുവപ്പട്ട - ഒരു ചെറിയ കഷ്ണം
  • വഴനയില - 2
  • കുരുമുളക് - രണ്ട് ടീസ്പൂൺ
  • സവാള - 1 വലുത്
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിൾസ്പൂൺ
  • ചിക്കൻ സ്റ്റോക്ക് ക്യൂബ് - 3 എണ്ണം
  • പച്ചമുളക്-5
ADVERTISEMENT

തയാറാക്കുന്ന വിധം

  • കാരറ്റ് കനം കുറച്ച് നീളത്തിൽ  അരിയുക.
  • ബസ്മതി അരി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തുവയ്ക്കുക.
  • ചുവടു കട്ടിയുള്ള ഒരു വലിയ പാത്രത്തിൽ എണ്ണ ചൂടാക്കുക.
  • കാരറ്റും രണ്ടു ടീസ്പൂൺ പഞ്ചസാരയും കൂടി ചേർത്ത് തീ കൂട്ടിവച്ച് അഞ്ചുമിനിറ്റ് വറുക്കുക.
  • കാരറ്റ് കോരി മാറ്റിയതിനുശേഷം ഉണക്കമുന്തിരിയും വറുത്തു കോരുക.
  • അധികമുള്ള എണ്ണയിലേക്കു ജീരകം, മസാലകൾ ഇവ ചേർത്ത് വഴറ്റുക.
  • മസാലകൾ മൂത്തു തുടങ്ങുമ്പോൾ നീളത്തിൽ അരിഞ്ഞ സവാള, കുരുമുളക് ചതച്ചത് ഇവ ചേർത്തു വഴറ്റുക.
  • സവാള ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്  ചേർത്ത് വഴറ്റുക.
  • പച്ചമണം മാറുമ്പോൾ ചെറിയ കഷ്ണങ്ങളാക്കിയ ചിക്കൻ, ചിക്കൻ സ്റ്റോക്ക് ക്യൂബ് ഇവ ചേർക്കുക.(ക്യൂബിൽ ഉപ്പ് ഉള്ളതിനാൽ വേറെ ഉപ്പ് ചേർക്കേണ്ട.)
  • ചിക്കനിലെ വെള്ളം വറ്റി  നന്നായി മൊരിഞ്ഞ് ബ്രൗൺ നിറമായി എണ്ണ തെളിയുന്നതുവരെ വഴറ്റുക.(അധികം എണ്ണ ഉണ്ടെങ്കിൽ കോരി മാറ്റാം)
  • നീളത്തിൽ അരിഞ്ഞ പച്ചമുളക് കൂടി ചേർത്ത് വഴറ്റുക.
  • മൂന്നര കപ്പ് തിളച്ച വെള്ളം ഒഴിക്കുക. നന്നായി വെട്ടിത്തിളയ്ക്കുമ്പോൾ കഴുകി വാരി വച്ച അരി ചേർക്കുക. വെള്ളം വറ്റിത്തുടങ്ങുമ്പോൾ അടച്ചു വച്ച് ചെറിയ തീയിൽ 6 മിനിറ്റു കൂടി വേവിക്കുക.
  • തീ ഓഫ് ചെയ്ത ശേഷം വറുത്തുവച്ച കാരറ്റും ഉണക്കമുന്തിരിയും ചേർത്ത് അടച്ചു വയ്ക്കുക.
  • 15 മിനിറ്റിന് ശേഷം വിളമ്പാം.
  • തൈര് സലാഡോ തക്കാളി ചട്നിയോ ചേർത്തു കഴിയ്ക്കാം.
ADVERTISEMENT

English Summary : Afghani chicken pulao recipe.