പഴുത്ത കോവയ്ക്ക കളയല്ലേ, വറുത്തെടുക്കാം ഈ രീതിയിൽ
കോവയ്ക്ക മൂപ്പ് കൂടി പോയാൽ ഉപയോഗിക്കാൻ പറ്റാതെ വരും, പഴുത്തു പോയ കോവയ്ക്ക ഈ രീതിയിൽ തയാറാക്കി നോക്കൂ. ചേരുവകൾ കോവയ്ക്ക - 500 ഗ്രാം മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ മുളകുപൊടി - 1 ടീസ്പൂൺ കായപ്പൊടി - 1/4 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം പഴുത്ത കോവയ്ക്ക നീളത്തിൽ നാലോ ആറോ കഷ്ണങ്ങളാകുന്ന

കോവയ്ക്ക മൂപ്പ് കൂടി പോയാൽ ഉപയോഗിക്കാൻ പറ്റാതെ വരും, പഴുത്തു പോയ കോവയ്ക്ക ഈ രീതിയിൽ തയാറാക്കി നോക്കൂ.
ചേരുവകൾ
- കോവയ്ക്ക - 500 ഗ്രാം
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- മുളകുപൊടി - 1 ടീസ്പൂൺ
- കായപ്പൊടി - 1/4 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
പഴുത്ത കോവയ്ക്ക നീളത്തിൽ നാലോ ആറോ കഷ്ണങ്ങളാകുന്ന വിധത്തിൽ അരിഞ്ഞെടുക്കുക. ഒരുപാട് കനം കുറച്ച് അരിയരുത്. അതിലേക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും കുറച്ചു കായപ്പൊടിയും ചേർത്തു നന്നായി യോജിപ്പിച്ച് ഒരു 10 മിനിറ്റ് വയ്ക്കുക.
അതിനു ശേഷം ആവി കയറ്റി വേവിച്ചെടുക്കുക. വേവിച്ച കോവയ്ക്ക വെയിലത്ത് ഉണക്കി എടുക്കാം. നന്നായി ഉണങ്ങി വരുമ്പോൾ വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം. ആവശ്യം വരുമ്പോൾ എണ്ണയിൽ വറുത്തെടുത്ത് ഉപയോഗിക്കാം. തൈരിന്റെയും ചോറിന്റെയും കൂടെ നല്ലൊരു കോമ്പിനേഷനാണ്.
English Summary : Kovakka kondattam recipe by Prabhakailas