നാരങ്ങാ മിഠായി, കഴിക്കാൻ എന്തുരസമാണ്
രുചികരമായ നാരങ്ങാ മിഠായി വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ പഞ്ചസാര - 2 കപ്പ് വെള്ളം - ഒരു കപ്പ് ചെറുനാരങ്ങ - 2 എണ്ണം പൈനാപ്പിൾ എസൻസ് - 2 തുള്ളി ഫുഡ് കളർ - ഓറഞ്ച്, മഞ്ഞ തയാറാക്കുന്ന വിധം ഒരു ഫ്രൈയിങ് പാൻ വച്ചു ചൂടാകുമ്പോൾ പഞ്ചസാര ചേർത്ത് ഒപ്പം ഒരു കപ്പ് വെള്ളം കൂടെ

രുചികരമായ നാരങ്ങാ മിഠായി വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- പഞ്ചസാര - 2 കപ്പ്
- വെള്ളം - ഒരു കപ്പ്
- ചെറുനാരങ്ങ - 2 എണ്ണം
- പൈനാപ്പിൾ എസൻസ് - 2 തുള്ളി
- ഫുഡ് കളർ - ഓറഞ്ച്, മഞ്ഞ
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാൻ വച്ചു ചൂടാകുമ്പോൾ പഞ്ചസാര ചേർത്ത് ഒപ്പം ഒരു കപ്പ് വെള്ളം കൂടെ ചേർത്ത് നന്നായി അലിയിച്ചു, കട്ടി ആയി തുടങ്ങുമ്പോൾ ഒരു തുള്ളി ഒരു കപ്പിൽ ഒഴിച്ച് കൈ കൊണ്ട് ഉരുട്ടി എടുക്കുന്ന പാകത്തിന് ആകുമ്പോൾ, അതിലേക്ക് നാരങ്ങാ നീര് കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒപ്പം പൈനാപ്പിൾ എസൻസ് കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
തീ അണച്ച ശേഷം രണ്ട് പാത്രത്തിൽ ആയി ഒഴിച്ച്, ഒന്നിൽ ഓറഞ്ച് ഫുഡ് കളർ, മറ്റൊന്നിൽ മഞ്ഞ ഫുഡ് കളർ ചേർത്ത് ഇളക്കി, മോൾഡിൽ ഒഴിച്ച് ഫ്രിജിൽ അര മണിക്കൂർ സെറ്റ് ആകാൻ വയ്ക്കുക.
English Summary : Naranga Mittai is available almost everywhere in Kerala.