ബിരിയാണി പ്രിയർക്ക് ഏറെ ഇഷ്ടമുള്ള ബിരിയാണിയാണ് മട്ടൻ ബിരിയാണി. കുറെ സമയം എടുത്തു ദം ചെയ്താണ് സാധാരണ മട്ടൻ ബിരിയാണി തയാറാക്കുന്നത്. ദം ബിരിയാണിയെക്കാൾ രുചിയിൽ എളുപ്പത്തിൽ അതീവ രുചികരമായ മട്ടൻ പുലാവ് തയാറാക്കാം. ചേരുവകൾ മട്ടൻ - ഒരു കിലോഗ്രാം ബസ്മതി അരി - 2 കപ്പ് മല്ലി - ഒരു ടേബിൾ സ്പൂൺ കുരുമുളക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിരിയാണി പ്രിയർക്ക് ഏറെ ഇഷ്ടമുള്ള ബിരിയാണിയാണ് മട്ടൻ ബിരിയാണി. കുറെ സമയം എടുത്തു ദം ചെയ്താണ് സാധാരണ മട്ടൻ ബിരിയാണി തയാറാക്കുന്നത്. ദം ബിരിയാണിയെക്കാൾ രുചിയിൽ എളുപ്പത്തിൽ അതീവ രുചികരമായ മട്ടൻ പുലാവ് തയാറാക്കാം.

ADVERTISEMENT

ചേരുവകൾ

  • മട്ടൻ - ഒരു കിലോഗ്രാം
  • ബസ്മതി അരി - 2 കപ്പ്
  • മല്ലി - ഒരു ടേബിൾ സ്പൂൺ
  • കുരുമുളക് - ഒരു ടേബിൾ സ്പൂൺ
  • പെരുംജീരകം - 2 ടീസ്പൂൺ
  • ജീരകം - ഒരു ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
  • നാരങ്ങാനീര് - ഒരു മുറി നാരങ്ങയുടെ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾ സ്പൂൺ
  • തൈര് - അര കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
  • കറുവപ്പട്ട - ഒരു കഷ്ണം
  • ഗ്രാമ്പൂ - 6
  • ഏലയ്ക്ക - 6
  • തക്കോലം - 1
  • വഴനയില - 2
  • വെള്ളം - 2 കപ്പ്
  • നെയ്യ് - 3 ടേബിൾ സ്പൂൺ
  • റിഫൈൻഡ് ഓയിൽ - 3 ടേബിൾ സ്പൂൺ
  • സവാള - 3 വലുത്
  • തക്കാളി - 1 വലുത്
  • പച്ചമുളക് - 8
  • മല്ലിയിലയും പുതിനയിലയും അരിഞ്ഞത് -  അരക്കപ്പ്

തയാറാക്കുന്ന വിധം

മല്ലി, പെരുംജീരകം, കുരുമുളക്, ജീരകം, മഞ്ഞൾപ്പൊടി എന്നിവ മിക്സിയിൽ തരുതരുപ്പായി പൊടിച്ചെടുക്കുക.

ADVERTISEMENT

കഴുകി വൃത്തിയാക്കിയ മട്ടനിലേക്കു തയാറാക്കിയ മസാല, തൈര്, നാരങ്ങാനീര്, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ് ഇവ ചേർത്തു നന്നായി തിരുമ്മി യോജിപ്പിക്കുക.

മട്ടനിൽ മസാല നന്നായി പിടിയ്ക്കാനായി കുറഞ്ഞതു രണ്ടു മണിക്കൂർ മാറ്റിവയ്ക്കുക. തലേ ദിവസം തന്നെ ഫ്രിജിൽ വച്ചിരുന്നാൽ രുചി കൂടും. മട്ടനിലേക്ക് ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട, തക്കോലം, വഴനയില, രണ്ട് കപ്പ് വെള്ളം ഇവ ചേർത്ത് പ്രഷർകുക്കറിൽ ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. തീ നന്നായി കുറച്ച് വീണ്ടും 15 മിനിറ്റ് കൂടി വേവിക്കുക.

ബസ്മതി അരി കഴുകി വൃത്തിയാക്കി അരമണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.

ADVERTISEMENT

പ്രഷർ കുക്കർ തണുത്തതിനു ശേഷം മട്ടൻ കഷ്ണങ്ങളും സ്റ്റോക്കും വേറെ വേറെ മാറ്റിവയ്ക്കുക.

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യും റിഫൈൻഡ് ഓയിലും ചൂടാക്കി നീളത്തിൽ അരിഞ്ഞ സവാള ബ്രൗൺ നിറത്തിൽ വറക്കുക.

ഇതിൽ നിന്നും കുറച്ച് സവാള അലങ്കരിക്കാനായി മാറ്റിവയ്ക്കുക. ബാക്കിയുള്ള സവാളയിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചെറുതായി അരിഞ്ഞ 4 പച്ചമുളക് ഇവ ചേർത്തു വഴറ്റുക. നീളത്തിൽ അരിഞ്ഞ തക്കാളിയും തൈരും ചേർക്കുക. തക്കാളി വെന്ത് ഉടഞ്ഞു തുടങ്ങുമ്പോൾ മാറ്റിവച്ച മട്ടൻ കഷ്ണങ്ങൾ, കാൽ കപ്പ് മല്ലിയില, പുതിനയില ഇവ ചേർത്ത് വഴറ്റുക. ആവശ്യമുണ്ടെങ്കിൽ ഉപ്പ് ചേർത്തു കൊടുക്കാം. മട്ടൻ കഷ്ണങ്ങൾ നന്നായി മൊരിഞ്ഞു ബ്രൗൺ നിറമാകുമ്പോൾ നേരത്തെ മാറ്റിവെച്ച സ്റ്റോക്ക് അളന്ന് മൂന്നര കപ്പ് ഒഴിക്കുക.(അളവ് കുറവാണെങ്കിൽ ബാക്കി വെള്ളം ചേർക്കാം)

നന്നായി തിളയ്ക്കുമ്പോൾ 4 പച്ചമുളക്, കുതിർത്തു വച്ച ബസ്മതി അരി ഇവ ചേർക്കുക.

അടച്ചുവച്ച് ചെറിയ തീയിൽ 12 മുതൽ 15 മിനിറ്റ് വരെ വേവിക്കുക.

കാൽ കപ്പ് മല്ലിയിലയും പുതിനയിലയും വിതറി തീ ഓഫ് ചെയ്ത് അടച്ചുവയ്ക്കുക.

15 മിനിറ്റിനു ശേഷം വിളമ്പാം. വറുത്തുവെച്ച സവാള കൊണ്ട് അലങ്കരിക്കാം.

English Summary : Basmati flavoured with mutton, herbs and spices brings a heady fragrance to the kitchen!