സ്വീറ്റ് പൊട്ടേറ്റോ സ്റ്റിർ ഫ്രൈ, രുചികരമായൊരു വിഭവം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ: മധുരക്കിഴങ്ങ് - 200 ഗ്രാം എണ്ണ - 1 ടേബിൾസ്പൂൺ കടുക് - 1/2 ടീ സ്പൂൺ കായപ്പൊടി - 1/8 ടീ സ്പൂൺ വെളുത്തുള്ളി - 4 അല്ലി മുളകുപൊടി - 1/2 ടീ സ്പൂൺ മഞ്ഞൾപ്പൊടി - 1/4 ടീ സ്പൂൺ ജീരകം പൊടിച്ചത് - 1/2 ടീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വീറ്റ് പൊട്ടേറ്റോ സ്റ്റിർ ഫ്രൈ, രുചികരമായൊരു വിഭവം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. 

ചേരുവകൾ:

  • മധുരക്കിഴങ്ങ് - 200 ഗ്രാം
  • എണ്ണ - 1 ടേബിൾസ്പൂൺ
  • കടുക് - 1/2 ടീ സ്പൂൺ 
  • കായപ്പൊടി - 1/8 ടീ സ്പൂൺ 
  • വെളുത്തുള്ളി - 4 അല്ലി
  • മുളകുപൊടി - 1/2 ടീ സ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/4 ടീ സ്പൂൺ 
  • ജീരകം പൊടിച്ചത് - 1/2 ടീ സ്പൂൺ 
  • കറിവേപ്പില - 1 തണ്ട്
  • മല്ലിയില - 1 ടേബിൾ സ്പൂൺ 
  • ഉപ്പ് - പാകത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം:

  • നല്ലതുപോലെ കഴുകിയ മധുരക്കിഴങ്ങ് പ്രഷർ കുക്കറിൽ രണ്ട് വിസിൽ വരുന്നതുവരെ ഹൈ ഫ്ലെയിമിൽ വേവിച്ച് തണുക്കാൻ വയ്ക്കുക. തൊലി മാറ്റി നീളത്തിൽ അരിയുക.
  • ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കുക.
  • കടുക് പൊട്ടിച്ച ശേഷം വെളുത്തുള്ളി അല്ലിയും കറിവേപ്പിലയും ചേർത്തു വഴറ്റുക.
  • തീ കുറച്ചശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകം പൊടിച്ചത്, കായപ്പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്തു യോജിപ്പിച്ച ശേഷം അരിഞ്ഞുവച്ച മധുരക്കിഴങ്ങ് ചേർത്ത് ഉടഞ്ഞു പോകാതെ യോജിപ്പിക്കുക.
  • രണ്ടു മിനിറ്റിനു ശേഷം കുറച്ചു മല്ലിയില ചേർത്തു വാങ്ങി ഉപയോഗിക്കാവുന്നതാണ്.

English Summary : Sweet potato is packed with healthy carbohydrates, vitamins and protein as well.