കൽ ചട്ടിയിൽ തയാറാക്കുന്ന ഒരു പഴയകാല വിഭവം, കാണാനും കഴിക്കാനും ബഹുരസമാണ് ഈ വിഭവം. ഇത് സാധാരണ വളരെ വ്യത്യസ്തമായാണ് പഴയകാല തറവാടുകളിൽ തയാറാക്കിയിരുന്നത്. ചേരുവകൾ കുരുമുളക് - 2 സ്പൂൺ നല്ലെണ്ണ - 2 സ്പൂൺ മല്ലി - 3 സ്പൂൺ ചുവന്ന മുളക് - 4 എണ്ണം കായപ്പൊടി - 1/2 സ്പൂൺ കറിവേപ്പില -3 തണ്ട് ജീരകം - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽ ചട്ടിയിൽ തയാറാക്കുന്ന ഒരു പഴയകാല വിഭവം, കാണാനും കഴിക്കാനും ബഹുരസമാണ് ഈ വിഭവം. ഇത് സാധാരണ വളരെ വ്യത്യസ്തമായാണ് പഴയകാല തറവാടുകളിൽ തയാറാക്കിയിരുന്നത്. 

ADVERTISEMENT

ചേരുവകൾ

  • കുരുമുളക് - 2 സ്പൂൺ
  • നല്ലെണ്ണ - 2 സ്പൂൺ 
  • മല്ലി - 3 സ്പൂൺ
  • ചുവന്ന മുളക് - 4 എണ്ണം
  • കായപ്പൊടി - 1/2 സ്പൂൺ
  • കറിവേപ്പില -3 തണ്ട്
  • ജീരകം - 1 സ്പൂൺ

  • പുളി  - 1 നെല്ലിക്ക വലിപ്പം
  • മഞ്ഞൾപ്പൊടി - 1/2 സ്പൂൺ
  • മുളകുപൊടി - 1 സ്പൂൺ
  • കായപ്പൊടി - 1/ 2 സ്പൂൺ
  • ഉപ്പ്  - 2 സ്പൂൺ
  • ശർക്കര - 2 സ്പൂൺ
  • പരിപ്പ് - 2 സ്പൂൺ 
  • വെള്ളം - 3 ഗ്ലാസ്‌ 
  • മല്ലിയില - 3 സ്പൂൺ
  • കൽ ചട്ടി - 1 എണ്ണം

തയാറാക്കുന്ന വിധം

ADVERTISEMENT

ഒരു ചീനച്ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്കു നല്ലെണ്ണ ഒഴിച്ച് അതിലേക്കു കുരുമുളകു ചേർത്ത്, ചെറിയ തീയിൽ നന്നായി മൂപ്പിച്ചെടുക്കുക. അതിലേക്കു മുഴുവനായുള്ള മല്ലിയും ചേർത്തു വീണ്ടും നന്നായി മൂപ്പിച്ച് എടുക്കുക.

അതിലേക്കു ജീരകവും കറിവേപ്പിലയും ചുവന്ന മുളകും ചേർത്ത് എല്ലാ നന്നായിട്ട് ഒരുപോലെ മൂപ്പിച്ചെടുക്കുക.  നന്നായി വറുത്ത് കഴിഞ്ഞാൽ അതൊന്ന് തണുക്കാനായി വയ്ക്കുക. തണുത്തു കഴിഞ്ഞാൽ മിക്സിയുടെ ജാറിൽ  നന്നായി പൊടിച്ച് മാറ്റിവയ്ക്കുക.

ADVERTISEMENT

കൽചട്ടി ചൂടാകുമ്പോൾ അതിൽ ആദ്യം നീരിന്റെ അംശമാണ് ചേർത്തു കൊടുക്കേണ്ടത്, അതിനായിട്ട് പിഴിഞ്ഞു വച്ചിട്ടുള്ള പുളിയും ആവശ്യത്തിന് വെള്ളവും ഒഴിച്ചു കൊടുക്കുക. അതിലേക്കു മഞ്ഞൾപ്പൊടി, മുളകുപൊടി, വേവിച്ചു വച്ചിട്ടുള്ള തുവര പരിപ്പ്, കായപ്പൊടി, വറുത്ത രസപ്പൊടി എന്നിവ ചേർത്തു കൊടുക്കാം.

ഇതെല്ലാം നന്നായി തിളച്ചു വരുമ്പോൾ അതിലേക്കു ശർക്കരയും കൂടി ചേർത്തു വീണ്ടും നന്നായി തിളച്ചു കുറുകി വരുമ്പോൾ ഉപ്പും ശർക്കരയും കൂടി ചേർത്തു  നന്നായി തിളച്ചു കുറുകി വരുമ്പോൾ മല്ലിയിലയും വിതറി ഉപയോഗിക്കാവുന്നതാണ്.

ഈ രസത്തിനുള്ള പ്രത്യേകത ഇതിലേക്കു കടുകു പൊട്ടിച്ച് ചേർക്കുന്നില്ല. വളരെ രുചികരവും ഹെൽത്തിയുമാണ് ഈ ഒരു ബഹുരസം.

English Summary : Onam special rasam, traditional recipe.