സോഫ്റ്റ് ഗോതമ്പ് പുട്ട്, ഈ രീതിയിൽ തയാറാക്കാം
സ്വാദിഷ്ടമായ ഗോതമ്പ് പുട്ട് ചൂടോടെ തന്നെ കഴിക്കാം. ചേരുവകൾ • ഗോതമ്പു പൊടി - 2 1/2 കപ്പ് • ഉപ്പ് – ആവശ്യത്തിന് • വെള്ളം - 1/2 കപ്പ് • തേങ്ങ ചിരകിയത് – ആവശ്യത്തിന് തയാറാക്കുന്ന വിധം • ഒരു പാത്രത്തിൽ ഗോതമ്പു പൊടിയും ഉപ്പും ചേർത്തു നന്നായി ഇളക്കുക, ശേഷം കുറേശ്ശേ വെള്ളം ചേർത്തു നന്നായി

സ്വാദിഷ്ടമായ ഗോതമ്പ് പുട്ട് ചൂടോടെ തന്നെ കഴിക്കാം.
ചേരുവകൾ
• ഗോതമ്പു പൊടി - 2 1/2 കപ്പ്
• ഉപ്പ് – ആവശ്യത്തിന്
• വെള്ളം - 1/2 കപ്പ്
• തേങ്ങ ചിരകിയത് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
• ഒരു പാത്രത്തിൽ ഗോതമ്പു പൊടിയും ഉപ്പും ചേർത്തു നന്നായി ഇളക്കുക, ശേഷം കുറേശ്ശേ വെള്ളം ചേർത്തു നന്നായി നനച്ചെടുക്കുക.
ഇത് മിക്സിയുടെ ജാറിലേക്കു കുറേശ്ശെയായി ഇട്ട് പൊടിച്ചെടുക്കുക. (മിക്സിയിൽ അടിക്കുമ്പോൾ പൾസ് ചെയ്ത് എടുക്കുക. ഹൈ സ്പീഡിൽ അടിച്ചാൽ കുഴഞ്ഞു പോകും അതിനാൽ പൾസ് ചെയ്ത് അടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക)
• അടിച്ചെടുത്ത മിശ്രിതം ഒരു ബൗളിലേക്കു മാറ്റുക. ഇതിലേക്കു 3 ടേബിൾസ്പൂൺ ചിരകിയ തേങ്ങ ചേർത്തു നന്നായി യോജിപ്പിക്കുക.
• പുട്ടു കുടത്തിൽ വെള്ളം വച്ചു ചൂടാക്കിയ ശേഷം പുട്ടുകുറ്റിയിൽ ചില്ലിട്ട്, ആദ്യം കുറച്ചു തേങ്ങ ഇടുക ശേഷം തയാറാക്കി വച്ചിരിക്കുന്ന ഗോതമ്പിന്റെ മിശ്രിതവും ചേർക്കുക. വീണ്ടും കുറച്ച് തേങ്ങയും ഗോതമ്പിന്റെ മിശ്രിതവും നിറച്ച് കുറച്ച് തേങ്ങ കൂടി മുകളിൽ വച്ച് അടച്ചു വേവിക്കാൻ വയ്ക്കുക. ആവി വന്നശേഷം ചെറുതീയിൽ 5 മിനിറ്റ് വേവിച്ചെടുക്കാം.
Content Summary : Soft wheat puttu recipe for breakfast.