ഞാവൽ റൈസ്, വീണ്ടും കഴിക്കാൻ തോന്നുന്ന രുചി
വളരെ എളുപ്പത്തിൽ ഞാവൽ പഴം ചേർത്തൊരു റൈസ്, ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നുന്ന രുചി. നല്ല ഭംഗിയുള്ള നിറമാണ് ഈ വിഭവത്തിന്. ഞാവൽ പഴത്തിന്റെ നല്ല സ്വദും കൂടെ ചേരുമ്പോൾ ഇത് കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നും. ചേരുവകൾ ഞാവൽ പഴം - 15 എണ്ണം സോനാ മസൂരി അരി (പുലാവ് തയാറാക്കാൻ ഉപയോഗിക്കുന്ന ഏതു

വളരെ എളുപ്പത്തിൽ ഞാവൽ പഴം ചേർത്തൊരു റൈസ്, ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നുന്ന രുചി.
നല്ല ഭംഗിയുള്ള നിറമാണ് ഈ വിഭവത്തിന്. ഞാവൽ പഴത്തിന്റെ നല്ല സ്വദും കൂടെ ചേരുമ്പോൾ ഇത് കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നും.
ചേരുവകൾ
- ഞാവൽ പഴം - 15 എണ്ണം
- സോനാ മസൂരി അരി (പുലാവ് തയാറാക്കാൻ ഉപയോഗിക്കുന്ന ഏതു അരിയും ഉപയോഗിക്കാം) - 1 കപ്പ്
- എണ്ണ - 2 സ്പൂൺ
- ജീരകം - 1/2 സ്പൂൺ
- പച്ചമുളക് - 2 എണ്ണം
- കാരറ്റ് ചെറുതായി അരിഞ്ഞത് - 1/4 കപ്പ്
- സവാള - 1 എണ്ണം
- മല്ലിയില -3 സ്പൂൺ
- ഉപ്പ് - 1 സ്പൂൺ
- ചുവന്ന മുളക് - 2 എണ്ണം
- ഇഞ്ചി - 2 സ്പൂൺ
- വെള്ളം - 3 കപ്പ് അരി വേകിക്കാൻ
തയാറാക്കുന്ന വിധം
അരി നന്നായി കഴുകി ഒരു പ്രഷർ കുക്കറിൽ ഇട്ടു കുറച്ച് ഉപ്പും ചേർത്തു മുക്കാൽ വേവിൽ എടുക്കാം. ശേഷം ഒരു പാത്രത്തിലേക്കു മാറ്റുക.
ഒരു ചീന ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച്, ജീരകം ചേർത്തു പൊട്ടിച്ച് ഇഞ്ചിയും പച്ചമുളകും ചേർത്തു കൊടുക്കുക.
അതിലേക്കു സവാളയും കാരറ്റും ചേർത്തു നന്നായി വഴറ്റി വേവിച്ച് എടുക്കുക. വേവിച്ചു വച്ചിട്ടുള്ള ചോറും ചേർത്തു കൊടുക്കുക. 15 ഞാവൽ പഴം കുരു കളഞ്ഞു മിക്സിയിൽ നന്നായി അരച്ച് എടുക്കുക. അതും ഈ ചോറിനൊപ്പം ചേർത്തു കാൽ ഗ്ലാസ് വെള്ളവും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് ചെറിയ തീയിൽ അടച്ചു വച്ചു വേവിക്കുക. മല്ലിയിലയും ചേർത്ത് ഉപയോഗിക്കാം.
Content Summary : Njaval rice lunch recipe by Asha.