വ്യത്യസ്ത രുചികൾ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. മീൻ പൊരിക്കുമ്പോൾ ഇതുപോലെ മസാലക്കൂട്ട്‌ തയാറാക്കിയാൽ രുചി ഇരട്ടിയാകും. ചേരുവകൾ •മീൻ - 1 കിലോഗ്രാം •മുളകുപൊടി - 2 ടേബിൾസ്പൂൺ •മഞ്ഞൾ പൊടി - 1 ടീസ്പൂൺ •കുരുമുളകുപൊടി - 1 ടീസ്പൂൺ •ഉപ്പ് – പാകത്തിന് •നാരങ്ങാ നീര് - 1 ടീസ്പൂൺ •ഒന്നാം പാൽ - 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യത്യസ്ത രുചികൾ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. മീൻ പൊരിക്കുമ്പോൾ ഇതുപോലെ മസാലക്കൂട്ട്‌ തയാറാക്കിയാൽ രുചി ഇരട്ടിയാകും. 

ചേരുവകൾ 

ADVERTISEMENT

•മീൻ - 1 കിലോഗ്രാം
•മുളകുപൊടി - 2 ടേബിൾസ്പൂൺ
•മഞ്ഞൾ പൊടി - 1 ടീസ്പൂൺ
•കുരുമുളകുപൊടി - 1 ടീസ്പൂൺ
•ഉപ്പ് – പാകത്തിന്
•നാരങ്ങാ നീര് - 1 ടീസ്പൂൺ
•ഒന്നാം പാൽ   - 2 ടേബിൾസ്പൂൺ

മസാല തയാറാക്കാൻ ആവശ്യമായ ചേരുവകൾ 

ADVERTISEMENT

•കറിവേപ്പില അരിഞ്ഞത് - കുറച്ച്
•വെളുത്തുള്ളി അരിഞ്ഞത് - 3 ടേബിൾസ്പൂൺ
•ഇഞ്ചി അരിഞ്ഞത് - 3 ടേബിൾസ്പൂൺ
•ചെറിയ ഉള്ളി അരിഞ്ഞത് - 1 കപ്പ്
•മുളകുപൊടി - 1 ടീസ്പൂൺ
•കുരുമുളകു പൊടി - 1 ടീസ്പൂൺ
•മഞ്ഞൾ പൊടി - 1 ടീസ്പൂൺ
•ഉപ്പ് - പാകത്തിന്
•വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം 

ADVERTISEMENT

•മീൻ  കഴുകി  വൃത്തിയാക്കുക. ശേഷം ഒരു വലിയ പാത്രത്തിലേക്കു  2 ടേബിൾസ്പൂൺ മുളകുപൊടി,  1ടീസ്പൂൺ മഞ്ഞൾ പൊടി, 1 ടീസ്പൂൺ കുരുമുളകു പൊടി, പാകത്തിന് ഉപ്പ്  1 ടീസ്പൂൺ നാരങ്ങാ നീര് എന്നിവ ചേർത്തു 2 ടേബിൾ സ്പൂൺ ഒന്നാം പാലിൽ കുഴച്ചെടുക്കുക. ഇത് മീനിൽ പുരട്ടി ഒരു മണിക്കൂർ മാറ്റി വയ്ക്കാം.   

•മസാല തയാറാക്കാൻ ആവശ്യമായ ചേരുവകൾ ഒരു പാത്രത്തിലേക്ക് ഇട്ടു  കൈ വച്ച് നന്നായി ഞെരടി എടുക്കുക. 

•ഇനി മീൻ വറുക്കാനുള്ള ചട്ടി വച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിക്കാം. ഇത്  ചൂടാകുമ്പോൾ  രണ്ട് മീൻ കഷ്ണങ്ങൾ ഇടാം. ഒരു വശം മൊരിഞ്ഞു തുടങ്ങുമ്പോൾ മറിച്ചിട്ടു കൊടുത്തതിനു  ശേഷം നേരത്തെ ഞെരടി വച്ച മസാലയിൽ നിന്നും കുറച്ച് ഇടുക. എല്ലാം കൂടെ  ചെറുതായി മൂപ്പിച്ചെടുത്തു വാഴയിലയിൽ വിളമ്പാം .

Content Summary : How to make tasty fish fry recipe by Deepthi.