ചുട്ട പപ്പടവും കുരുമുളകും ചേർത്ത മുളുകുഷ്യം...
ചൂടു ചോറിന്റെ കൂടെ കഴിക്കാൻ ഒരു നാടൻ രുചി. ചേരുവകൾ 1. കുമ്പളങ്ങ - ചെറുതാക്കി നുറുക്കിയത് 2. കാരറ്റ് - ഒരു ചെറിയ കഷ്ണം 3. ചെറിയ ഉള്ളി - 8 എണ്ണം 4. തക്കാളി - വലുത് 1 എണ്ണം 5. കായ - 1 ചെറിയ കഷ്ണം 6. ഉരുളക്കിഴങ്ങ് - 1 എണ്ണം 7. പച്ചമുളക് - 1 എണ്ണം 8. നാളികേരം - 1 കപ്പ് 9. കുരുമുളക് - 1

ചൂടു ചോറിന്റെ കൂടെ കഴിക്കാൻ ഒരു നാടൻ രുചി.
ചേരുവകൾ
1. കുമ്പളങ്ങ - ചെറുതാക്കി നുറുക്കിയത്
2. കാരറ്റ് - ഒരു ചെറിയ കഷ്ണം
3. ചെറിയ ഉള്ളി - 8 എണ്ണം
4. തക്കാളി - വലുത് 1 എണ്ണം
5. കായ - 1 ചെറിയ കഷ്ണം
6. ഉരുളക്കിഴങ്ങ് - 1 എണ്ണം
7. പച്ചമുളക് - 1 എണ്ണം
8. നാളികേരം - 1 കപ്പ്
9. കുരുമുളക് - 1 ടേബിൾ സ്പൂൺ
10. ചുട്ട പപ്പടം - 2 എണ്ണം
11. വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
12. ഉപ്പ്
13. കറിവേപ്പില
14. മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
15. തുവര പരിപ്പ് - 4 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
പരിപ്പ് നന്നായി വേവിച്ചു മാറ്റി വയ്ക്കുക. 1 മുതൽ 7 വരെയുള്ള ചേരുവകൾ പ്രഷർ കുക്കറിൽ മഞ്ഞൾ പൊടി, ഉപ്പ്, കുറച്ചു വെള്ളം എന്നിവ ചേർത്തു 1 വിസിൽ വരുന്നതു വരെ വേവിച്ച് എടുക്കുക. അതിലേക്കു പരിപ്പ് വേവിച്ചതു ചേർത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കുക.
നാളികേരം, കുരുമുളക്, കുറച്ചു വെള്ളം എന്നിവ ചേർത്തു മിനുസമായ് അരച്ചെടുത്തു കറിയിലേക്ക് ഒഴിക്കുക.
ഒരു മിനിറ്റ് നന്നായി തിളപ്പിക്കുക. അതിലേക്കു കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴിച്ച് ഇളക്കി തീ അണയ്ക്കുക. 10 മിനിറ്റ് അടച്ചു വയ്ക്കുക. അതിനു ശേഷം പപ്പടം ചുട്ടെടുത്തു കറിക്കു മുകളിൽ പൊടിച്ച് ഇടാം. കഴിക്കുന്ന സമയത്ത് നന്നായി ഇളക്കി യോജിപ്പിച്ചാൽ മതി.
Content Summary : Mulakushyam with pappadam recipe by Rohini.