റോസ് ഇതളുകൾ ചേർത്തു നോർത്ത് ഇന്ത്യൻ രുചിയിലൊരു ചായ
റോസാപ്പൂവിന്റെ ഇതളുകൾ ഉണക്കി പഞ്ചസാരയിലിട്ടു കുറച്ചുനാൾ കഴിയുമ്പോൾ ഒരു ജാം രൂപത്തിലാക്കി എടുക്കുന്നതാണ് ഗുൽകണ്ട്. പെട്ടെന്ന് പഞ്ചസാര ലായനി ഉണ്ടാക്കി അതിലേക്കു റോസാപ്പൂ ചേർത്തു ജാം പോലെ തയാറാക്കി എടുത്തും ഉപയോഗിക്കാം. ഇത് വിപണിയിൽ മേടിക്കാൻ കിട്ടും ഓൺലൈനിൽ സുലഭമാണ്. നോർത്ത് ഇന്ത്യയിൽ ഈ ചായ

റോസാപ്പൂവിന്റെ ഇതളുകൾ ഉണക്കി പഞ്ചസാരയിലിട്ടു കുറച്ചുനാൾ കഴിയുമ്പോൾ ഒരു ജാം രൂപത്തിലാക്കി എടുക്കുന്നതാണ് ഗുൽകണ്ട്. പെട്ടെന്ന് പഞ്ചസാര ലായനി ഉണ്ടാക്കി അതിലേക്കു റോസാപ്പൂ ചേർത്തു ജാം പോലെ തയാറാക്കി എടുത്തും ഉപയോഗിക്കാം. ഇത് വിപണിയിൽ മേടിക്കാൻ കിട്ടും ഓൺലൈനിൽ സുലഭമാണ്. നോർത്ത് ഇന്ത്യയിൽ ഈ ചായ സുലഭമാണ്.
ചേരുവകൾ
- പാൽ - 2 ഗ്ലാസ്
- വെള്ളം - 1/2 ഗ്ലാസ്
- ചായപ്പൊടി - 1 സ്പൂൺ
- പഞ്ചസാര - 1 സ്പൂൺ
- ഗുൽകണ്ട് - 1 സ്പൂൺ
തയാറാക്കുന്ന വിധം
രണ്ടു ഗ്ലാസ് പാൽ ഒഴിച്ചു വെള്ളവും ചേർത്ത് അതിലേക്കു ചായപ്പൊടിയും പഞ്ചസാരയും ചേർത്തു നന്നായി തിളപ്പിക്കുക. തിളച്ചു കഴിഞ്ഞതിനുശേഷം ഇതിലേക്കു ഗുൽകണ്ട് ചേർത്തുകൊടുക്കാം. വീണ്ടും ഒന്നു തിളപ്പിച്ചതിനുശേഷം ഇത് അരിച്ച് ഒരു ഗ്ലാസ്സിലേക്കു ഒഴിക്കാം. ചെറു ചൂടോടെ കുടിക്കാം.
Content Summary : Gulkand Tea, North Indian special taste.