പാൽപ്പൊടിയും നെയ്യും പഞ്ചസാരയും ചേർന്നൊരു ഐസ്ക്രീം ബർഫി
വളരെ കുറച്ചു ചേരുവകൾ കൊണ്ടു സ്വാദിഷ്ടമായ ഐസ്ക്രീം ബർഫി തയാറാക്കാം. ചേരുവകൾ പാൽപ്പൊടി - 200 ഗ്രാം നെയ്യ് - 200 ഗ്രാം പഞ്ചസാര - 250 ഗ്രാം വാനില എസൻസ് - 1 ടീസ്പൂൺ വെള്ളം -150 മില്ലി പിസ്താ സ്ലൈസ് തയാറാക്കുന്ന വിധം ആദ്യം ബർഫി സെറ്റ് ചെയ്യുന്ന പാത്രം നെയ് പുരട്ടി ബട്ടർ പേപ്പർ ഇട്ടു കുറച്ചു പിസ്താ

വളരെ കുറച്ചു ചേരുവകൾ കൊണ്ടു സ്വാദിഷ്ടമായ ഐസ്ക്രീം ബർഫി തയാറാക്കാം.
ചേരുവകൾ
- പാൽപ്പൊടി - 200 ഗ്രാം
- നെയ്യ് - 200 ഗ്രാം
- പഞ്ചസാര - 250 ഗ്രാം
- വാനില എസൻസ് - 1 ടീസ്പൂൺ
- വെള്ളം -150 മില്ലി
- പിസ്താ സ്ലൈസ്
തയാറാക്കുന്ന വിധം
ആദ്യം ബർഫി സെറ്റ് ചെയ്യുന്ന പാത്രം നെയ് പുരട്ടി ബട്ടർ പേപ്പർ ഇട്ടു കുറച്ചു പിസ്താ സ്ലൈസ് വിതറി തയാറാക്കി വയ്ക്കുക. ശേഷം ഒരു ബൗളിലേക്കു പാൽപ്പൊടിയും നെയ്യും ചേർത്തു നന്നായി യോജിപ്പിക്കുക. ഒരു ഫ്രൈയിങ് പാൻ ചൂടാക്കി അതിലേക്കു പഞ്ചസാരയും വെള്ളവും ചേർത്തു നന്നായി തിളപ്പിച്ച് പഞ്ചസാരപ്പാനി ഒരു നൂൽ പരിവമാക്കുക. പഞ്ചസാരപ്പാനി ഒരു നൂൽ പരുവമാകുമ്പോൾ സ്റ്റൗ ഓഫ് ചെയ്യുക.
ശേഷം പഞ്ചസാരപ്പാനിയിലേക്കു പാൽപ്പൊടി മിക്സും വാനില എസ്സൻസും ചേർത്തു നന്നായി യോജിപ്പിക്കുക. സ്റ്റൗ ഓൺ ചെയ്തു ചെറിയ തീയിൽ പാൽപ്പൊടി മിക്സ് ഒന്ന് വേവിച്ചെടുക്കാം. (ഈ മിക്സ് കുറച്ചെടുത്തു കൈ കൊണ്ട് ഉരുട്ടി നോക്കിയാൽ ബർഫിയുടെ പാകം അറിയാം, മിക്സ് നന്നായി ഉരുണ്ടു വന്നാൽ ബർഫി പാകമായി). ബർഫി പാകമാവുമ്പോൾ നേരത്തെ എടുത്തു വച്ച പാത്രത്തിലേക്കു സെറ്റ് ചെയ്യാൻ ഒഴിച്ച് കൊടുക്കുക. ശേഷം ബർഫിയുടെ മുകളിൽ പിസ്ത സ്ലൈസ് വിതറുക. രണ്ടു മണിക്കൂർ ബർഫി സെറ്റാകാൻ വയ്ക്കുക.( ഫ്രിജിൽ വയ്ക്കേണ്ട )ശേഷം ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കാം.
Content Summary : Ice cream burfi recipe by Bincy.