കിടിലൻ രുചിയിൽ ഒരു ഷീഖ് കബാബ് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ഉള്ളി - 1/2 കപ്പ്‌ പച്ചമുളക് - 2 എണ്ണം ബീൻസ് - 1/2 കപ്പ്‌ കാരറ്റ് ഗ്രേറ്റ് ചെയ്തത് - 1/2 കപ്പ്‌ കാബേജ് - 1 കപ്പ്‌ ഉരുളക്കിഴങ്ങു വേവിച്ച് ഉടച്ചത് - 2 കപ്പ്‌ വെളുത്തുള്ളി - 1 ടേബിൾ സ്പൂൺ ഇഞ്ചി - 1 ടേബിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിടിലൻ രുചിയിൽ ഒരു ഷീഖ് കബാബ് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ഉള്ളി - 1/2 കപ്പ്‌
  • പച്ചമുളക് - 2 എണ്ണം
  • ബീൻസ് - 1/2 കപ്പ്‌
  • കാരറ്റ് ഗ്രേറ്റ് ചെയ്തത് - 1/2 കപ്പ്‌
  • കാബേജ് - 1 കപ്പ്‌
  • ഉരുളക്കിഴങ്ങു വേവിച്ച് ഉടച്ചത് - 2 കപ്പ്‌
  • വെളുത്തുള്ളി - 1 ടേബിൾ സ്പൂൺ
  • ഇഞ്ചി - 1 ടേബിൾ സ്പൂൺ
  • മല്ലിയില - 2 ടേബിൾ സ്പൂൺ
  • മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
  • മുളകുപൊടി - 1.5 ടീസ്പൂൺ
  • മല്ലിപ്പൊടി - 1 ടീസ്പൂൺ
  • ചാറ്റ് മസാല - 1 ടീസ്പൂൺ
  • ജീരകപ്പൊടി - 1/2 ടീസ്പൂൺ
  • ജീരകം - 1/2 ടീസ്പൂൺ
  • നെയ്യ് - 1 ടീസ്പൂൺ
  • എണ്ണ - 2 ടീ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • കടലമാവ് - 2 ടേബിൾ സ്പൂൺ
  • ബ്രഡ് പൊടിച്ചത് - 2 ടേബിൾ സ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു ഫ്രൈയിങ് പാനിൽ നെയ്യ് ഒഴിച്ച് ജീരകം പൊട്ടിക്കുക. അതിലേക്കു ഉള്ളി ഇട്ടു കൊടുത്തു വഴറ്റുക. 
  • ഉള്ളി വഴറ്റി വരുമ്പോൾ അതിലേക്കു ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഇട്ടു കൊടുത്തു വഴറ്റുക. 
  • ബീൻസ്, കാരറ്റ്, കാബേജ് എന്നിവ കൂടി ചേർത്തു കൊടുത്ത് ആവശ്യത്തിന് ഉപ്പും ഇട്ടു വഴറ്റി എടുക്കുക. 
  • സോഫ്റ്റായി വരുമ്പോൾ മല്ലിയില കൂടി ഇട്ടു കൊടുക്കുക. 
  • കൂടാതെ  മഞ്ഞൾപ്പൊടിയും 1 ടീസ്പൂൺ  മുളകുപൊടിയും മല്ലിപ്പൊടിയും ചാറ്റ് മസാലയും ഇട്ട് ഒന്ന് വഴറ്റുക. ചൂടാറാൻ വയ്ക്കുക.
  • ഒരു ഫ്രൈയിങ് പാനിൽ കടലമാവിട്ടു ചെറിയ തീയിൽ 2 മിനിറ്റ് വറുത്തെടുക്കുക.
  • ചൂടാറിയ വെജ് മിക്സിനെ മിക്സിയിൽ ഇട്ട് ഒന്നു ചതച്ചെടുക്കുക. 
  • പാത്രത്തിലേക്കു മാറ്റിയ ശേഷം വേവിച്ച് ഉടച്ചു വച്ച ഉരുളക്കിഴങ്ങും 1/2 ടീസ്പൂൺ മുളകുപൊടിയും ചാറ്റ് മസാലയും ജീരകപ്പൊടിയും വറുത്തു വച്ച കടല മാവും ബ്രഡ് പൊടിയും കൂടി ചേർത്തു കുഴച്ചെടുക്കുക. ഉരുളകളാക്കി  സ്ക്രൂവറിൽ നിരത്താം. പരന്ന പാനിൽ കുറച്ചു എണ്ണ പുരട്ടി ചുട്ടെടുക്കാം. അല്ലെങ്കിൽ ഉരുളകൾ ചെറുതായി പരത്തിയും ചുട്ടെടുക്കാം.
  • മല്ലിയില ചട്ണിക്കൊപ്പം വിളമ്പാം.

Content Summary : Restaurant style vegetable Sheekh Kebab recipe by Prabha