കുട്ടികള്‍ക്കു ഹാലോവീൻ ആഘോഷത്തിനായി, ചിരിതൂകും പൊട്ടറ്റോസ്!
മലയാളികള്‍ക്ക് അത്രകണ്ട് പരിചയമില്ലാത്ത ട്രെന്റിങ്ങായ ഒരു പാശ്ചാത്യ ആഘോഷമാണ് ഹാലോവീൻ. എല്ലാ വർഷവും ഒക്ടോബർ 31 ന് വൈകുന്നേരമാണ് ഹാലോവീൻ ആഘോഷം. വിശുദ്ധൻ എന്നർത്ഥമുള്ള ഹാലോ, വൈകുന്നേരം എന്ന അർത്ഥം ഉള്ള ഈവിനിങ് എന്നീ വാക്കുകളിൽ നിന്നാണ് ഹാലോവീൻ എന്ന പദം രൂപം കൊണ്ടത്. ഹാലോവീൻ എന്നാൽ ഓൾ ഹാലോസ് ഈവ്. ഇത്

മലയാളികള്‍ക്ക് അത്രകണ്ട് പരിചയമില്ലാത്ത ട്രെന്റിങ്ങായ ഒരു പാശ്ചാത്യ ആഘോഷമാണ് ഹാലോവീൻ. എല്ലാ വർഷവും ഒക്ടോബർ 31 ന് വൈകുന്നേരമാണ് ഹാലോവീൻ ആഘോഷം. വിശുദ്ധൻ എന്നർത്ഥമുള്ള ഹാലോ, വൈകുന്നേരം എന്ന അർത്ഥം ഉള്ള ഈവിനിങ് എന്നീ വാക്കുകളിൽ നിന്നാണ് ഹാലോവീൻ എന്ന പദം രൂപം കൊണ്ടത്. ഹാലോവീൻ എന്നാൽ ഓൾ ഹാലോസ് ഈവ്. ഇത് വേനൽക്കാലത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ഒരു അവധിക്കാല ഉത്സവം കൂടിയാണ്. വീട്ടില്‍ എപ്പോഴും ഉണ്ടാവുന്ന ചേരുവകള്‍ വച്ച്, ഹാലോവീൻ ദിനത്തില്‍ എളുപ്പത്തില്‍ തയാറാക്കാം ഈ നാലുമണി പലഹാരം.
ചേരുവകൾ:
• ഉരുളക്കിഴങ്ങ് പുഴുങ്ങിയത് - 4 എണ്ണം
• ബ്രഡ് കഷ്ണങ്ങള്‍ - 2 എണ്ണം
• മുളകുപൊടി - 1/2 ടീസ്പൂണ്‍
• കാശ്മീരി മുളകുപൊടി - 1 ടീസ്പൂണ്‍
• കുരുമുളകുപൊടി - 1 ടീസ്പൂണ്‍
• ഗോതമ്പുപൊടി - 4 ടേബിള്‍സ്പൂണ്‍
• ഉപ്പ് - ആവശ്യത്തിന്
• എണ്ണ - പൊരിച്ചെടുക്കാന്‍ വേണ്ടത്
പാകം ചെയ്യുന്ന വിധം:
• ഉരുളക്കിഴങ്ങ് പുഴുങ്ങിയത് ഒട്ടും കട്ടയില്ലാതെ നന്നായി ഉടച്ചെടുക്കുക. ഇനി ഇതിലേക്കു ബാക്കി ചേരുവകളെല്ലാം ചേര്‍ത്തു കുഴച്ചെടുക്കുക.
• ഈ കൂട്ട് എണ്ണ പുരട്ടിയ പ്രതലത്തില്‍ വച്ച് 1/4 ഇഞ്ച് കനത്തില്‍ പരത്തി വട്ടത്തില്‍ മുറിച്ചെടുക്കുക. ഒരു സ്ട്രോ ഉപയോഗിച്ചു കണ്ണിന്റെ സ്ഥലത്ത് ഹോള്‍സ് ഇട്ടുകൊടുക്കുക. ഒരു സ്പൂണ്‍ വച്ച് വായും വരച്ചു കൊടുക്കുക.
• ഇനി ചൂടായ എണ്ണയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ പൊരിച്ചെടുക്കാം.
ശ്രദ്ധിക്കാൻ
ഉടനെ ഉപയോഗിക്കുന്നില്ലായെങ്കില്‍ ഈ സ്മൈലികള്‍ പതുക്കെ അടര്‍ത്തിയെടുത്ത് ഒരാഴ്ച വരെ ഫ്രിജിൽ സൂക്ഷിക്കാം. ആവശ്യമുള്ള സമയത്ത് ചൂടായ എണ്ണയില്‍ പെട്ടെന്ന് പൊരിച്ചെടുക്കാം.
Content Summary : Potato smiley recipe by Deepa.