ഉരുളക്കിഴങ്ങു ഫ്രൈ, ചപ്പാത്തിക്കൊപ്പം സൂപ്പർ
ടേസ്റ്റി ഉരുളക്കിഴങ്ങു ഫ്രൈ. ചോറ്, ചപ്പാത്തി എന്നിവയുടെ കൂടെ നല്ല കോമ്പിനേഷനാണ്. ചേരുവകൾ ഉരുളക്കിഴങ്ങ് – 3 സവാള – 1 വെളുത്തുള്ളി – 10 കറിവേപ്പില മല്ലിയില മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ കാശ്‌മീരി മുളകുപൊടി – 1 1/2 ടേബിൾ സ്പൂൺ കായത്തിന്റെ പൊടി – 1/4 ടീസ്പൂൺ ഉപ്പ് വെളിച്ചെണ്ണ തയാറാക്കുന്ന

ടേസ്റ്റി ഉരുളക്കിഴങ്ങു ഫ്രൈ. ചോറ്, ചപ്പാത്തി എന്നിവയുടെ കൂടെ നല്ല കോമ്പിനേഷനാണ്.
ചേരുവകൾ
- ഉരുളക്കിഴങ്ങ് – 3
- സവാള – 1
- വെളുത്തുള്ളി – 10
- കറിവേപ്പില
- മല്ലിയില
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- കാശ്‌മീരി മുളകുപൊടി – 1 1/2 ടേബിൾ സ്പൂൺ
- കായത്തിന്റെ പൊടി – 1/4 ടീസ്പൂൺ
- ഉപ്പ്
- വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങു വേവിച്ചു തൊലികളഞ്ഞു കഷ്ണങ്ങളാക്കി ഉപ്പ് ചേർത്തു വറുത്തെടുക്കുക.
ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം മുളക്, കടുക്, ഉഴുന്ന്, കറിവേപ്പില, വെളുത്തുള്ളി എന്നിവ ചേർത്തു വഴറ്റുക.
ഇതിലേക്കു സവാള ചേർത്തു നന്നായി വഴറ്റിയതിനു ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു യോജിപ്പിക്കാം. ഇതിലേക്കു ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി കുറുകി വരുമ്പോൾ കായത്തിന്റെ പൊടിയും വറത്തു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ചേർത്തു യോജിപ്പിച്ചതിനു ശേഷം മല്ലിയില ഇട്ടു വാങ്ങാം.
Content Summary : Potato fry recipe by Mamtha.