ഊണിനു കൂട്ടാൻ മോര് രസം, എളുപ്പത്തിൽ തയാറാക്കാം
രസത്തേക്കാൾ എളുപ്പത്തിൽ തയാറാക്കാവുന്ന മോര് രസത്തിന്റെ രുചിക്കൂട്ട്. ചേരുവകൾ തൈര് - 1 കപ്പ്, വെള്ളം - 1 കപ്പ് (അല്ലെങ്കിൽ മോര് - 2 കപ്പ്) ഉപ്പ് – ആവശ്യത്തിന് കുരുമുളക് - 1 1/2 ടീസ്പൂൺ ജീരകം - 1 ടീസ്പൂൺ വെളുത്തുള്ളി - 4 വലിയ അല്ലി അല്ലെങ്കിൽ 10 ചെറിയ അല്ലി വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ കടുക് -

രസത്തേക്കാൾ എളുപ്പത്തിൽ തയാറാക്കാവുന്ന മോര് രസത്തിന്റെ രുചിക്കൂട്ട്.
ചേരുവകൾ
- തൈര് - 1 കപ്പ്, വെള്ളം - 1 കപ്പ് (അല്ലെങ്കിൽ മോര് - 2 കപ്പ്)
- ഉപ്പ് – ആവശ്യത്തിന്
- കുരുമുളക് - 1 1/2 ടീസ്പൂൺ
- ജീരകം - 1 ടീസ്പൂൺ
- വെളുത്തുള്ളി - 4 വലിയ അല്ലി അല്ലെങ്കിൽ 10 ചെറിയ അല്ലി
- വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
- കടുക് - 1/2 ടീസ്പൂൺ
- ചുവന്ന മുളക് - 3 എണ്ണം
- കറിവേപ്പില
- കായം പൊടിച്ചത് – 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
കട്ടിയുള്ള തൈര് വെള്ളവും ഉപ്പും ചേർത്തു യോജിപ്പിക്കുക. അല്ലെങ്കിൽ മോര് ഉപയോഗിക്കുക. മോരിൽ വെള്ളം ചേർക്കരുത്. കുരുമുളക്, ജീരകം, വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക.
ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക. ചൂടുള്ള എണ്ണയിലേക്കു കടുകു ചേർക്കുക.
കടുകു പൊട്ടിയ ശേഷം ചുവന്ന മുളകു കഷ്ണങ്ങളും കറിവേപ്പിലയും ചേർക്കുക.
ചതച്ച കുരുമുളക്, ജീരകം, വെളുത്തുള്ളി മിശ്രിതം എന്നിവ ചേർത്തു 30 സെക്കൻഡ് വഴറ്റുക. കായം ചേർത്തു നന്നായി യോജിപ്പിക്കുക. മോരു ചേർത്തു ചൂടാകുന്നതുവരെ നന്നായി ഇളക്കുക. തീ ഓഫ് ചെയ്തു തണുക്കുന്നതു വരെ ഇളക്കുക. ചൂട് ചോറിനൊപ്പം വിളമ്പാം.
Content Summary : Butter milk rasam recipe by Nidisha.