റവ പാൽകേസരി, മധുരപ്രിയർക്കായി സ്വാദോടെ ഒരുക്കാം
Milk Kesari Recipe
വീട്ടിലുള്ള ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു മധുരവിഭവമാണു പാൽ കേസരി. നാവിൽ അലിഞ്ഞിറങ്ങുന്ന പാൽ കേസരി എങ്ങനെയാണ് തയാറാക്കുന്നതെന്നു നോക്കിയാലോ.. ചേരുവകൾ വറുത്ത റവ - 250 ഗ്രാം നെയ്യ് - 3 ടേബിൾസ്പൂൺ പാൽ - 2 ½ കപ്പ് വെള്ളം - 2 കപ്പ് പഞ്ചസാര - 100 ഗ്രാം മിൽക്ക്മെയ്ഡ് - 100

വീട്ടിലുള്ള ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു മധുരവിഭവമാണു പാൽ കേസരി. നാവിൽ അലിഞ്ഞിറങ്ങുന്ന പാൽ കേസരി എങ്ങനെയാണ് തയാറാക്കുന്നതെന്നു നോക്കിയാലോ..
ചേരുവകൾ
- വറുത്ത റവ - 250 ഗ്രാം
- നെയ്യ് - 3 ടേബിൾസ്പൂൺ
- പാൽ - 2 ½ കപ്പ്
- വെള്ളം - 2 കപ്പ്
- പഞ്ചസാര - 100 ഗ്രാം
- മിൽക്ക്മെയ്ഡ് - 100 ഗ്രാം
- ഏലക്കായപ്പൊടി - ½ ടീസ്പൂൺ
- ഓറഞ്ച് ഫുഡ് കളർ - 2 തുള്ളി
- ഉപ്പ് - ¼ ടീസ്പൂൺ
- കശുവണ്ടി, ഉണക്കമുന്തിരി – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- നെയ്യിൽ കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്ത് മാറ്റി വയ്ക്കുക.
- ബാക്കിയുള്ള നെയ്യിൽ റവ ഒന്നുകൂടി വറുത്തെടുക്കാം.
- റവ വറുത്തെടുക്കുന്ന നേരം കൊണ്ട് ഒരു പാത്രത്തിൽ പാലും വെള്ളവും കൂടി തിളപ്പിക്കാൻ വയ്ക്കാം.
- റവ രണ്ടുമൂന്നു മിനിറ്റ് വറുത്തു കഴിഞ്ഞാൽ തീ ഓഫ് ചെയ്തു അല്പമൊന്നു ചൂടാറാൻ വയ്ക്കാം.
- തിളച്ച പാലിന്റെ ചൂട് കുറഞ്ഞ ശേഷം വറുത്തു വച്ചിരിക്കുന്ന റവയിലേക്ക് ഒഴിച്ച് കട്ട ഒന്നുമില്ലാതെ ഇളക്കി എടുക്കാം.
- ഇനി ഇത് അടുപ്പത്തുവച്ച് കുറഞ്ഞ തീയിൽ കുറുക്കി എടുക്കണം. ഇത് കട്ടിയാകുന്നതു വരെ തുടരെ ഇളക്കിക്കൊണ്ടിരിക്കണം.
- ഒന്നു കുറുകിവരുമ്പോൾ പഞ്ചസാര, മിൽക്ക്മെയ്ഡ് എന്നിവ ചേർത്ത് ഇളക്കി എടുക്കാം. കട്ടകൾ ഉണ്ടെങ്കിൽ തവി വച്ച് ഉടച്ചു കൊടുക്കാം.
- ഇനി ഓറഞ്ച് ഫുഡ് കളർ, ഏലക്കാപ്പൊടി, ഉപ്പ്, നെയ്യ് എന്നിവ ചേർത്ത് ഇളക്കി എടുക്കാം.
- നേരത്തെ വറത്തു വച്ചിരിക്കുന്ന കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്തു നെയ്യ് തടവിയ പാത്രത്തിലേക്ക് ഇട്ട് പരത്തി കൊടുക്കണം.
- നല്ലതുപോലെ ചൂടാറിയശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് കശുവണ്ടി ഉപയോഗിച്ച് അലങ്കരിച്ച് എടുക്കാം.
Content Summary : Milk Kesari Recipe by Nimmy.