ബീറ്റർ, വിസ്‌ക്, അവ്ൻ ഒന്നും ഉപയോഗിക്കാതെ ആർക്കും എളുപ്പത്തിൽ ഈ സ്പോഞ്ച് കേക്ക് ഉണ്ടാക്കാം: ബേക്കിങ് ഉപകരണങ്ങൾ ഒന്നുമില്ലാതെ ഈ കേക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയും. ഇതിലേക്ക് വേണ്ടത് ചേരുവകൾ കൂട്ടിയിളക്കാനുള്ള പാത്രങ്ങൾ, മരത്തവി, സ്പൂൺ അല്ലെങ്കിൽ ഫോർക്ക് എന്നിവയാണ്. ചേരുവകൾ: മൈദ - 1 ¾

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബീറ്റർ, വിസ്‌ക്, അവ്ൻ  ഒന്നും  ഉപയോഗിക്കാതെ  ആർക്കും  എളുപ്പത്തിൽ  ഈ  സ്പോഞ്ച്  കേക്ക് ഉണ്ടാക്കാം: ബേക്കിങ് ഉപകരണങ്ങൾ  ഒന്നുമില്ലാതെ ഈ കേക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയും. ഇതിലേക്ക് വേണ്ടത് ചേരുവകൾ കൂട്ടിയിളക്കാനുള്ള  പാത്രങ്ങൾ,  മരത്തവി,  സ്പൂൺ അല്ലെങ്കിൽ  ഫോർക്ക് എന്നിവയാണ്.

ചേരുവകൾ:

  • മൈദ - 1 ¾ കപ്പ്
  • കോൺഫ്ലവർ - 3 ടേബിൾസ്പൂൺ 
  • ബേക്കിങ് പൗഡർ - 1½ ടീസ്പൂൺ
  • ബേക്കിങ് സോഡ - 2 നുള്ള്
  • ഉപ്പ് - ¼ ടീസ്പൂൺ
  • മുട്ട - 4 എണ്ണം
  • പൊടിച്ച പഞ്ചസാര - 1 കപ്പ് + 3 ടേബിൾസ്പൂൺ 
  • വാനില എസ്സൻസ് - ½ ടീസ്പൂൺ
  • വെജിറ്റബിൾ ഓയിൽ  - ¼ കപ്പ്
  • വെള്ളം - ¼ കപ്പ്
  • പാൽ - ½ കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

മൈദ, കോൺഫ്ലോർ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ് എന്നിവ അരിച്ചെടുത്ത് ഒരു മരത്തവി വച്ച് നന്നായി യോജിപ്പിച്ചു വയ്ക്കാം. ഇനി മുട്ടയുടെ മഞ്ഞക്കരുവും വെള്ളയും വേർതിരിച്ചതിനുശേഷം വെള്ള 2 ഫോർക്ക് വച്ച് നന്നായി അടിച്ചെടുക്കാം. ഇടയ്ക്കു പൊടിച്ച പഞ്ചസാര കുറേശ്ശെയായി ചേർത്തു കൊടുത്ത് ഒരു റിബ്ബൺ കൺസിസ്റ്റൻസി ആകുന്നതുവരെ അടിച്ചെടുക്കാം.  

ADVERTISEMENT

ഇനി മുട്ടയുടെ മഞ്ഞക്കരുവിലേക്കു മൂന്ന് ടേബിൾസ്പൂൺ പഞ്ചസാര പൊടിച്ചതു ചേർത്തു നന്നായി ഇളക്കി എടുക്കാം. ഇത് നന്നായി യോജിച്ചു കഴിഞ്ഞാൽ അതിലേക്കു വാനില എസ്സൻസ് ഒഴിച്ചു കൊടുക്കാം. ഇനി ഓയിൽ കൂടി ഒഴിച്ചു കൊടുത്തു നന്നായി യോജിപ്പിച്ച് എടുക്കാം. അതിനുശേഷം വെള്ളം ഒഴിച്ചു യോജിപ്പിക്കാം.

ഇനി ഈ മിശ്രിതം അടിച്ചു വച്ചിരിക്കുന്ന വെള്ളയുടെ കൂട്ടിലേക്ക് പതുക്കെ ഒഴിച്ച് ഇളക്കി എടുക്കാം.

ADVERTISEMENT

അരിച്ചു വച്ചിരിക്കുന്ന പൊടികൾ കുറേശ്ശെയായി ചേർത്ത് ഒരു മരത്തവി വച്ച് പതുക്കെ ഇളക്കി യോജിപ്പിച്ച് എടുക്കണം. ഇടയ്ക്കു പാലും ഒഴിച്ചുകൊടുത്തു യോജിപ്പിക്കാം. വെണ്ണ തടവി ബട്ടർ പേപ്പർ ഇട്ടുവച്ച എട്ട് ഇഞ്ച് കേക്ക് പാനിലേക്ക് ഈ മാവ് ഒഴിച്ചു കൊടുക്കാം.

ഒരു സ്ക്യുവർ വച്ച് ബാറ്ററിൽ ഒന്ന് വരഞ്ഞ ശേഷം കേക്ക് ടിൻ നിലത്ത് തട്ടി കൊടുക്കാം.

ഒരു അലുമിനിയം പാത്രത്തിൽ ഒരു ലയർ ഉപ്പിട്ടു കൊടുത്തശേഷം 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്ത് അതിനുള്ളിൽ ഒരു തട്ട് ഇറക്കി വച്ച് അതിന്റെ മുകളിൽ കേക്ക് ടിൻ ഇറക്കിവച്ച് 50 മിനിറ്റ് നേരം മീഡിയം തീയിൽ ബേക്ക് ചെയ്തെടുക്കാം.

ചെറുതായി ചൂടാറിയശേഷം കേക്ക്, ടിന്നിൽ നിന്ന് പുറത്തേക്ക് എടുക്കാം. ഇനി ബട്ടർ പേപ്പർ എടുത്തുമാറ്റി കേക്ക് പൂർണമായി ചൂടാറാൻ വയ്ക്കാം. സ്പോഞ്ച് കേക്ക് തയാറായിക്കഴിഞ്ഞു.

Content Summary : Simple sponge cake recipe by Nimmy.