തനി നാടൻ കോഴിക്കറി, വറുത്തരച്ചു തന്നെ വയ്ക്കണം
നാടൻ കോഴിക്കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കിയാൽ കറി തിളയ്ക്കുമ്പോൾ തന്നെ വിശക്കാൻ തുടങ്ങും. തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ചിക്കൻ - 1 കിലോഗ്രാം മഞ്ഞൾപ്പൊടി - 2 സ്പൂൺ മുളകുപൊടി - 3 സ്പൂൺ മല്ലിപ്പൊടി - 3 സ്പൂൺ ഗരം മസാല - 3 സ്പൂൺ ഉപ്പ് - 2 സ്പൂൺ പച്ചമുളക് - 5 എണ്ണം സവാള - 4

നാടൻ കോഴിക്കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കിയാൽ കറി തിളയ്ക്കുമ്പോൾ തന്നെ വിശക്കാൻ തുടങ്ങും. തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ചിക്കൻ - 1 കിലോഗ്രാം
- മഞ്ഞൾപ്പൊടി - 2 സ്പൂൺ
- മുളകുപൊടി - 3 സ്പൂൺ
- മല്ലിപ്പൊടി - 3 സ്പൂൺ
- ഗരം മസാല - 3 സ്പൂൺ
- ഉപ്പ് - 2 സ്പൂൺ
- പച്ചമുളക് - 5 എണ്ണം
- സവാള - 4 എണ്ണം
- ഇഞ്ചി - 4 സ്പൂൺ
- വെളുത്തുള്ളി - 4 സ്പൂൺ
- വെളിച്ചെണ്ണ - 4 സ്പൂൺ
- പുതിനയില - 2 തണ്ട്
- കറിവേപ്പില - 2 തണ്ട്
- മല്ലിയില - 1 തണ്ട്
തയാറാക്കുന്ന വിധം
ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിനു ശേഷം അതിലേക്കു മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, ആവശ്യത്തിന് ഉപ്പ്, കുറച്ചു കറിവേപ്പില, കുറച്ച് വെളിച്ചെണ്ണ ഇത്രയും ഒഴിച്ചതിനു ശേഷം കൈകൊണ്ടു നന്നായി കുഴച്ചു യോജിപ്പിച്ചു കുറച്ചു സമയം അടച്ചു വയ്ക്കുക. ശേഷം ഒരു ചീനച്ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്കു സവാളയും ആവശ്യത്തിന് വെളിച്ചെണ്ണയും പച്ചമുളകും ചേർത്തു നന്നായി വഴറ്റിയതിനുശേഷം പച്ചമുളകിന്റെ എരിവെല്ലാം സവാളയിൽ പിടിച്ച ശേഷം തക്കാളിയും ചേർത്തു യോജിപ്പിക്കാം.
ഇതിലേക്കു മസാല പുരട്ടിയ ചിക്കനും കൂടി ചേർത്തു കൊടുക്കുക. മസാലയും ചിക്കനും നന്നായി യോജിപ്പിച്ച ശേഷം അടച്ചുവച്ച് ചെറിയ തീയിൽ വയ്ക്കുക. കുറച്ചു കഴിയുമ്പോൾ ചിക്കനിലെ വെള്ളം ഇറങ്ങി മസാല പാകത്തിനാകുമ്പോൾ അതിലേക്കു മല്ലിയിലയും പുതിനയിലയും ചേർത്തു കൊടുക്കാം. വളരെ രുചികരമായ നാടൻ ചിക്കൻ കറിയാണിത്. ചോറ്, ചപ്പാത്തി, പുട്ട്, അപ്പം എന്നിവയ്ക്കൊപ്പം ഈ ഒരു ചിക്കൻ കറി കഴിക്കാം.
Content Summary : Nadan Kozhicurry recipe by Jopaul.