കുടം പുളി ഇട്ട സാൽമൺ മീൻ മുളകുകറി, നാടൻ രുചിയിൽ
ചോറിനും കപ്പയ്ക്കും കൂട്ടാൻ സൂപ്പർ രുചിയിലൊരു മീൻ മുളകിട്ടത് ചേരുവകൾ സാൽമൺ - 1/2 കിലോഗ്രാം വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ കടുക് - 1/2 ടീസ്പൂൺ കുരുമുളക് ചതച്ചത് - 1/2 ടീസ്പൂൺ ഉലുവ - 1/4 ടീസ്പൂൺ പച്ചമുളക് - 4 - 6 എണ്ണം ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 1/2 ടീസ്പൂൺ വീതം വെളുത്തുള്ളി - 8 - 10

ചോറിനും കപ്പയ്ക്കും കൂട്ടാൻ സൂപ്പർ രുചിയിലൊരു മീൻ മുളകിട്ടത്
ചേരുവകൾ
- സാൽമൺ - 1/2 കിലോഗ്രാം
- വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
- കടുക് - 1/2 ടീസ്പൂൺ
- കുരുമുളക് ചതച്ചത് - 1/2 ടീസ്പൂൺ
- ഉലുവ - 1/4 ടീസ്പൂൺ
- പച്ചമുളക് - 4 - 6 എണ്ണം
- ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 1/2 ടീസ്പൂൺ വീതം
- വെളുത്തുള്ളി - 8 - 10 അല്ലി
- ചെറിയ ഉള്ളി - 50 ഗ്രാം
- കാശ്മീരി മുളകുപൊടി - 2 ടേബിൾസ്പൂൺ
- മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
- കുടംപുളി - 2 കഷ്ണം
- ചൂട് വെള്ളം - 1 & 1/4 കപ്പ്
- ഉപ്പ് - 1/2 ടീസ്പൂൺ
- മല്ലിയില - ആവശ്യത്തിന്
- കറിവേപ്പില - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഫ്രൈയിങ് പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകു ചേർത്തു പൊട്ടിയ ശേഷം ഉലുവ, കുരുമുളക് ചതച്ചത്, കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി ചെറുതായി മുറിച്ചത്, എട്ടു അല്ലി വെളുത്തുള്ളി, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്തു നന്നായി വഴറ്റുക.
ശേഷം ഇതിലേക്കു മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്തു റോസ്‌റ്റ് ചെയ്യുക. മസാലക്കൂട്ടിലേക്കു കുടംപുളി മിശ്രിതം ചേർത്തു സാൽമൺ മീൻ കഷണങ്ങളും ഒരുകപ്പ് ചൂടുവെള്ളവും ചേർത്തു ചെറുതീയിൽ പത്തു മിനിറ്റോളം വച്ച് തിളച്ചു വരുമ്പോൾ മല്ലിയില ഇട്ട് ചുറ്റിച്ചെടുക്കുക. ചെറുതീയിൽ മീൻ ചാർ നല്ല കുറുകി വരുമ്പോഴേക്ക് വാങ്ങി വയ്ക്കാം.
Content Summary : Salmon fish curry recipe by Diji.