ചോറ് ബാക്കി വന്നാൽ ഇഡ്ഡലി റെഡി
പൂവ് പോലെയുളള ഇഡ്ഡലി ആർക്കാ ഇഷ്ടമില്ലാത്തത് ? കൂടെ നല്ല അടിപൊളി സാമ്പാറും ഉണ്ടെങ്കിൽ കിടു. നമ്മുടെ വീടുകളിൽ പലപ്പോഴും ചോറ് ബാക്കി വരാറുണ്ട്. ബാക്കി വരുന്ന ചോറു കൊണ്ട് പൂ പോലെ ഇഡ്‌ലി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ •ചോറ് - 2 കപ്പ് •റവ - 2 കപ്പ് •വെള്ളം - 1 കപ്പ് •കുറച്ചു

പൂവ് പോലെയുളള ഇഡ്ഡലി ആർക്കാ ഇഷ്ടമില്ലാത്തത് ? കൂടെ നല്ല അടിപൊളി സാമ്പാറും ഉണ്ടെങ്കിൽ കിടു. നമ്മുടെ വീടുകളിൽ പലപ്പോഴും ചോറ് ബാക്കി വരാറുണ്ട്. ബാക്കി വരുന്ന ചോറു കൊണ്ട് പൂ പോലെ ഇഡ്‌ലി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ചോറ് - 2 കപ്പ്
- റവ - 2 കപ്പ്
- വെള്ളം - 1 കപ്പ്
- കുറച്ചു പുളിയുള്ള തൈര് - 1 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- ബേക്കിങ്സോഡ - അര ടീസ്പൂൺ
തയാറാക്കുന്ന വിധം
•രണ്ട് കപ്പ് ചോറ്, ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്കു രണ്ട് കപ്പ് റവയും, ഒരു കപ്പ് തൈരും, ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കിൽ കുറച്ചു കൂടി വെള്ളം ചേർക്കാം. ഇഡ്ലി മാവിന്റെ പരുവത്തിൽ കലക്കിയെടുത്തതിന് ശേഷം ഇത് പതിനഞ്ച് മിനിറ്റ് മാറ്റി വയ്ക്കുക.
•ശേഷം ഇതിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് സോഡ കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ബേക്കിങ് സോഡ ചേർത്താൽ ഇത് പെട്ടെന്ന് തന്നെ ഇഡ്ലി തട്ടിൽ കോരി ഒഴിക്കണം.
•ഇഡ്ഡലി തട്ടിൽ കുറച്ച് എണ്ണ തേച്ച്, മാവ് ഒഴിച്ച് 15 മിനിറ്റ് ആവിയിൽ വേവിക്കുക. 15 മിനിറ്റ് കഴിഞ്ഞ് ഇഡ്ഡലി തട്ട് പുറത്ത് എടുത്ത് കുറച്ച് തണുത്തതിന് ശേഷം ഇഡ്ഡലി ഇളക്കി എടുക്കാം. നല്ല പഞ്ഞി പോലുള്ള ഇഡ്ഡലി റെഡി. സാമ്പാറും ചമ്മന്തിയും കൂട്ടി കഴിക്കാം.
Content Summary : Leftover rice idli recipe by Deepthi.