ഒട്ടും കുഴഞ്ഞു പോകാതെ വെണ്ടക്ക മുട്ട മെഴുക്കുപുരട്ടി
വെണ്ടക്ക ഉണ്ടാക്കുമ്പോൾ പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്‍നമാണ് കുഴഞ്ഞു പോകുന്നത്. ഈ രീതിയിൽ തയാറാക്കിയാൽ വെണ്ടക്ക കുഴഞ്ഞു പോകില്ല. വെണ്ടക്കയിൽ വിറ്റാമിൻ കെ, ഫോളേറ്റ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. വിളർച്ച നിയന്ത്രിക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത പോഷകങ്ങളായി ഇവ കണക്കാക്കപ്പെടുന്നു. ഹീമോഗ്ലോബിൻ,

വെണ്ടക്ക ഉണ്ടാക്കുമ്പോൾ പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്‍നമാണ് കുഴഞ്ഞു പോകുന്നത്. ഈ രീതിയിൽ തയാറാക്കിയാൽ വെണ്ടക്ക കുഴഞ്ഞു പോകില്ല. വെണ്ടക്കയിൽ വിറ്റാമിൻ കെ, ഫോളേറ്റ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. വിളർച്ച നിയന്ത്രിക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത പോഷകങ്ങളായി ഇവ കണക്കാക്കപ്പെടുന്നു. ഹീമോഗ്ലോബിൻ, ചുവന്ന രക്താണുക്കൾ എന്നിവയുടെ ഉത്പാദനത്തിനും ഇത് സഹായകമാകും. ഇതെല്ലാം വിളർച്ചയിൽ നിന്ന് സംരക്ഷിക്കും. ഇത് തയാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ചേരുവകൾ
•വെണ്ടക്ക - 250 ഗ്രാം
•വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
•ഉലുവ - 1 ടീസ്പൂൺ
•കായം പൊടിച്ചത് - 2 നുള്ള്
•കടുക് - 1 ടീസ്പൂൺ
•ജീരകം - 1/2 ടീസ്പൂൺ
•ഇഞ്ചി അരിഞ്ഞത് - 2 ടേബിൾസ്പൂൺ
•വെളുത്തുള്ളി അരിഞ്ഞത് - 2 ടേബിൾസ്പൂൺ
•ചെറിയ ഉള്ളി അരിഞ്ഞത് - 2 ടേബിൾസ്പൂൺ
•മുളക് - 3
•കുറച്ച് കറിവേപ്പില
•മുട്ട - എണ്ണം
•ഉപ്പ് - 1 നുള്ള്
•ജീരകപ്പൊടി - 2 നുള്ള്
•മുളകുപൊടി - 3 നുള്ള്
•മഞ്ഞൾപ്പൊടി - 1 നുള്ള്
•മല്ലിപ്പൊടി - 2 നുള്ള്
തയാറാക്കുന്ന വിധം
•നന്നായി കഴുകിയ വെണ്ടക്ക തുടച്ചതിനു ശേഷം ചെറുതാക്കി അരിയുക.
•ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉലുവ, കായപ്പൊടി, കടുക് , ജീരകം, ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത്, ചെറിയ ഉള്ളി അരിഞ്ഞത്, കുറച്ച് കറിവേപ്പില, മുളക് എന്നിവ ഇട്ടതിനു ശേഷം വെണ്ടക്ക കൂടി ഇട്ട് നന്നായി ഉലർത്തുക, ശേഷം ഉപ്പ് ഇട്ടു കൊടുക്കാം.
•രണ്ടു മുട്ട പൊട്ടിച്ച് ഇതിലേക്ക് ഒഴിക്കുക. മുട്ടയുടെ മുകളിൽ ഉപ്പ്, ജീരകപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ഇട്ടതിനു ശേഷം രണ്ട് മിനിറ്റ് അടച്ചു വെച്ച് എല്ലാം കൂടെ ഇളക്കി യോജിപ്പിക്കുക. സ്വാദിഷ്ടമായ വെണ്ടക്ക മുട്ട മെഴുക്കുപുരട്ടി തയാർ.
Content Summary : Vendakka mezhukkupuratti recipe by Deepthi.