ഉരുളക്കിഴങ്ങ് പാലക് ഉപ്പേരി, ചപ്പാത്തിക്കും ചോറിനും കൂട്ടാം...
ചപ്പാത്തിക്കും ചോറിനും രുചിപകരാൻ ഉരുളക്കിഴങ്ങ് ഉപ്പേരി രുചിക്കൂട്ട്. ചേരുവകൾ ഉരുളക്കിഴങ്ങ് – 2 പാലക് – 1 കെട്ട് വെളുത്തുള്ളി – 6 ഇഞ്ചി – 1 ടീസ്പൂൺ പച്ചമുളക് – 1 സവാള – 2 തക്കാളി – 2 കാശ്‌മീരിമുളകുപൊടി – 1ടേബിൾ സ്പൂൺ ജീരകം – 1/4 ടീസ്പൂൺ ഉണക്കമുളക് – 3 കായം പൊടിച്ചത് – 1/4

ചപ്പാത്തിക്കും ചോറിനും രുചിപകരാൻ ഉരുളക്കിഴങ്ങ് ഉപ്പേരി രുചിക്കൂട്ട്.
ചേരുവകൾ
- ഉരുളക്കിഴങ്ങ് – 2
- പാലക് – 1 കെട്ട്
- വെളുത്തുള്ളി – 6
- ഇഞ്ചി – 1 ടീസ്പൂൺ
- പച്ചമുളക് – 1
- സവാള – 2
- തക്കാളി – 2
- കാശ്‌മീരിമുളകുപൊടി – 1ടേബിൾ സ്പൂൺ
- ജീരകം – 1/4 ടീസ്പൂൺ
- ഉണക്കമുളക് – 3
- കായം പൊടിച്ചത് – 1/4 ടീസ്പൂൺ
- വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മുളക്, കായത്തിന്റെ പൊടി, വെളുത്തുള്ളി എന്നിവ ചേർത്തു വഴറ്റാം. ജീരകം ചേർത്ത ശേഷം സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്തു വഴറ്റി കളർ മാറുമ്പോൾ പൊടികൾ ചേർക്കാം. ഇതിലേക്കു തക്കാളിയും ഉപ്പും ചേർത്തു വഴറ്റിയതിനു ശേഷം ഉരുളക്കിഴങ്ങ് ചേർത്തു വെള്ളം ഒഴിച്ച് വേവിക്കുക. ഉരുളക്കിഴങ്ങ് വെന്തുകഴിഞ്ഞാൽ പാലക്ക് ചേർത്തു യോജിപ്പിക്കാം. 2 മിനിറ്റ് അടച്ചു വച്ച് വേവിച്ച ശേഷം തീയിൽ നിന്നും വാങ്ങാം. ഉരുളക്കിഴങ്ങ് പാലക് തയാർ. ചോറ്, ചപ്പാത്തി എന്നിവയുടെ കൂടെ നല്ല കോമ്പിനേഷനാണ്.
Content Summary : Aloo palak is a North Indian side dish of potatoes and spinach sauteed curry.