പാവയ്ക്ക പുളിങ്കറി ഒട്ടും കയ്പ്പില്ലാതെ ഉണ്ടാക്കാം
പാവയ്ക്കയിൽ ഉയർന്ന അളവിൽ ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്, ഇത് കുടൽ സംബന്ധമായ പ്രശ്നങ്ങൾക്കും കഫക്കെട്ടിനും ഉത്തമമാണ്. ഭക്ഷണം ശരിയായ രീതിയിൽ ദഹിപ്പിക്കാനും വിശപ്പ് വർദ്ധിപ്പിക്കാനും പാവയ്ക്ക സഹായിക്കുന്നു. ആസ്തമയുള്ളവർക്ക് അതിൽ നിന്നും ആശ്വാസം ലഭിക്കാൻ പാവയ്ക്ക കഴിക്കാം. ആമാശയ സംബന്ധമായ പ്രശ്‌നങ്ങളാൽ

പാവയ്ക്കയിൽ ഉയർന്ന അളവിൽ ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്, ഇത് കുടൽ സംബന്ധമായ പ്രശ്നങ്ങൾക്കും കഫക്കെട്ടിനും ഉത്തമമാണ്. ഭക്ഷണം ശരിയായ രീതിയിൽ ദഹിപ്പിക്കാനും വിശപ്പ് വർദ്ധിപ്പിക്കാനും പാവയ്ക്ക സഹായിക്കുന്നു. ആസ്തമയുള്ളവർക്ക് അതിൽ നിന്നും ആശ്വാസം ലഭിക്കാൻ പാവയ്ക്ക കഴിക്കാം. ആമാശയ സംബന്ധമായ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കുള്ള മികച്ച ഔഷധഭക്ഷണം കൂടിയാണ് പാവയ്ക്ക. കയ്പക്കനീര് കുടിക്കുന്നത് മൂലം എല്ലാവിധ കരൾ രോഗങ്ങളെയും നമുക്ക് ചെറുക്കാൻ സാധിക്കും. വളരെ രുചികരമായി ഇത് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
•പാവയ്ക്ക - 1
•വെളിച്ചെണ്ണ - 6 ടേബിൾസ്പൂൺ
•കടുക് - 1 ടീസ്പൂൺ
•ഉലുവ - 1 ടീസ്പൂൺ
•ചെറിയ ഉള്ളി അരിഞ്ഞത് - 15
•പച്ചമുളക് - 2
•ഉണക്കമുളക് - 8-10
•കറിവേപ്പില – ആവശ്യത്തിന്
•ശർക്കര - 150 ഗ്രാം
•പുളി - വലിയ നാരങ്ങ വലുപ്പത്തിൽ എടുത്ത് ഒന്നര ഗ്ലാസ് വെള്ളത്തിൽ ഇടുക
•മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
•കായപ്പൊടി - 1/4 ടീസ്പൂൺ
•മുളകുപൊടി - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
•പാവയ്ക്ക കുരു കളഞ്ഞതിനു ശേഷം ചെറുതായി അരിഞ്ഞു കുറച്ചു മഞ്ഞൾപ്പൊടിയും ഉപ്പും കൂടി പുരട്ടി വച്ച് മുപ്പതു മിനിറ്റിനു ശേഷം നന്നായി പിഴിഞ്ഞെടുത്തു രണ്ടു പ്രാവശ്യം കഴുകി എടുക്കുക. ഒരു ഫ്രൈയിങ് പാനിൽ 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഇത് ചെറുതായി വറുത്തെടുത്തു മാറ്റി വയ്ക്കുക.
•ശേഷം ഒരു മൺചട്ടി അടുപ്പിൽ വച്ച് 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ട് കൊടുക്കാം. ഇത് പൊട്ടി വന്നതിനു ശേഷം ഉലുവ കൂടി ഇട്ട് മൂപ്പിക്കാം. ഇനി ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ഉണക്കമുളകും കൂടി ഇട്ട് ബ്രൗൺ കളർ ആകുന്നതു വരെ നന്നായി വഴറ്റുക.
•മറ്റൊരു പാത്രത്തിൽ പുളി പിഴിഞ്ഞ വെള്ളം ചൂടാക്കി മൺചട്ടിയിലേക്ക് ഒഴിക്കാം. ഇതിലേക്ക് മഞ്ഞൾപ്പൊടി, കായപ്പൊടി, മുളകുപൊടി എന്നിവ ഇട്ട് കൊടുത്തതിന് ശേഷം നന്നായി തിളപ്പിക്കുക. നേരത്തെ വറത്തു വച്ച പാവയ്ക്ക കൂടി ഇട്ട് തിളപ്പിക്കാം. ശേഷം ശർക്കരയും ഉപ്പും കൂടി ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം അടച്ചു വച്ച് കുറുക്കിയെടുക്കുക. സ്വാദിഷ്ടമായ പുളിങ്കറി റെഡി. എത്ര പറഞ്ഞാലും മതിയാവാത്ത വിഭവമാണ് പാവയ്ക്ക പുളിങ്കറി. ഇത് ഒരു ഗ്ലാസ് കുപ്പിയിലാക്കി സൂക്ഷിക്കുന്നതാണ് നല്ലത്. വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് പാവയ്ക്ക പുളിങ്കറി, പക്ഷേ കൈപ്പ് പൂർണമായി ഒഴിവാക്കേണ്ട ആവശ്യമില്ല. എല്ലാവർക്കും ഇഷ്ടമാകുന്ന രീതിയിലാണ് തയാറാക്കിയിട്ടുള്ളത്.
Content Summary : Tasty bitter guard healthy recipe by Deepthi.