ഹെൽത്തി മുതിരച്ചമ്മന്തിയുണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റ് സ്കിപ്പ് ചെയ്യാൻ തോന്നുമോ?
രാവിലെ ദോശയോ ഇഡ്‌ലിയോ തയാറാക്കുമെങ്കിലും കൂടെ എന്തു കഴിക്കുമെന്ന ചിന്തയിലാണോ? മുതിരച്ചമ്മന്തി രൂചിക്കൂട്ടുണ്ടെങ്കിൽ ദോശയ്ക്കും ഇഡ്‌ലിക്കും വേറെ കറി വേണോ? അപ്പോൾ ബ്രേക്ക്ഫാസ്റ്റ് സ്കിപ്പ് ചെയ്യാൻ തോന്നുമോ?

രാവിലെ ദോശയോ ഇഡ്‌ലിയോ തയാറാക്കുമെങ്കിലും കൂടെ എന്തു കഴിക്കുമെന്ന ചിന്തയിലാണോ? മുതിരച്ചമ്മന്തി (Healthy Horse Gram Chammanthy Podi) രൂചിക്കൂട്ടുണ്ടെങ്കിൽ ദോശയ്ക്കും ഇഡ്‌ലിക്കും വേറെ കറി വേണോ? അപ്പോൾ ബ്രേക്ക്ഫാസ്റ്റ് സ്കിപ്പ് ചെയ്യാൻ തോന്നുമോ?
ചേരുവകൾ
ചുവന്ന മുളക് - 9 എണ്ണം
കശ്മീരി മുളക് -3 എണ്ണം
കറി വേപ്പില -1/4 കപ്പ്
മുതിര -1/2 കപ്പ്
തേങ്ങ - 1 കപ്പ്
പുളി - ഒരു നെല്ലിക്ക വലുപ്പത്തിൽ
കായപൊടി - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ഉണ്ടാകുന്ന വിധം
പാനിൽ മുളകുകളും കറിവേപ്പിലയും ഇട്ട് എണ്ണയില്ലാതെ ചെറു തീയിൽ വറുത്തെടുക്കുക. മുളകു ചൂടായിക്കഴിഞ്ഞാൽ മുതിര കൂടി ഇട്ടു വറുത്തെടുക്കുക. മുതിര ചൂടായി പൊട്ടിത്തുടങ്ങുന്നത് വരെ വറുക്കുക. അതു മാറ്റി വയ്ക്കുക. പാനിൽ തേങ്ങ ഇട്ടു ചെറു തീയിൽ വറുത്തെടുക്കുക. പുളിയും ചേർത്ത് ഒന്ന് ചൂടാക്കുക. അതിലേക്കു വറുത്തു വച്ച മുതിരയുടെ കൂട്ടും കായപ്പൊടിയും ചേർത്ത് രണ്ടു മിനിറ്റ് വറുക്കുക. തണുത്ത ശേഷം ഉപ്പും ചേർത്ത് പൊടിക്കുക. എയർ ടൈറ്റ് കണ്ടെയ്നറിൽ ആക്കി സൂക്ഷിച്ചു കുറച്ചു ദിവസം ഉപയോഗിക്കാം.
വിഡിയോ കാണാം
Content Summary : Healthy Horse Gram Chammanthy Podi Recipe by Prabha